AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ആന്റോ അഗസ്റ്റിന്റെ വീടുകളിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിലും റെയ്ഡ്

SIT raids Anto Augustine's homes and office: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിലും ആന്റോ അ‌ഗസ്റ്റിന്റെയും സഹോദരന്മാരുടെയും വീടുകളിലും പോലീസ് റെയ്ഡ്. അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നു എന്ന കേസിലാണ് പ്രത്യേക അ‌ന്വേഷണ സംഘം ബുധനാഴ്ച പുലർച്ചെ മുതൽ റെയ്ഡ് ആരംഭിച്ചത്.

ആന്റോ അഗസ്റ്റിന്റെ വീടുകളിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിലും റെയ്ഡ്
Sit Raids Anto Augustine's Homes And OfficeImage Credit source: YOUTUBE
Prasanth Kumar
Prasanth Kumar | Published: 16 Sep 2026 | 09:59 AM

കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിലും എംഡി ആന്റോ അ‌ഗസ്റ്റിന്റെയും സഹോദരന്മാരുടെയും വീടുകളിലും പോലീസ് റെയ്ഡ്. അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നു എന്ന കേസിലാണ് പ്രത്യേക അ‌ന്വേഷണ സംഘം ബുധനാഴ്ച പുലർച്ചെ മുതൽ റെയ്ഡ് ആരംഭിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ നിന്ന് വാറണ്ട് വാങ്ങിയാണ് റെയ്ഡ് നടത്തുന്നത് എന്നാണ് വിവരം. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ആർബിസിയുടെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലും ഒരേസമയത്താണ് പരിശോധന നടന്നത്.

തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പരിശോധന നടന്നത്. അഞ്ച് വാഹനങ്ങളിലായി എത്തിയ പോലീസ് സംഘം പുലർച്ചെ നാല് മണി മുതൽ പരിശോധന ആരംഭിച്ചു.
മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, ആന്റോ അഗസ്റ്റിൻ എന്നിവരെ കേസിൽ പ്രതി ചേർത്തു.

ALSO READ: രാജ ആര്? ആനി രാജയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കി

മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് പുലർച്ചെ മുതലുള്ള റെയ്ഡെന്നാണ് വിവരം. മെസി സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതയും തട്ടിപ്പ് ആരോപണങ്ങളും അന്വേഷിക്കാൻ എഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിക്കുകയായിരുന്നു.

കായികവകുപ്പും സംസ്ഥാന ജിഎസ്ടി വകുപ്പും നടത്തിയ അന്വേഷണങ്ങളിൽ ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തിയതോടെയാണ് എസ്ഐടി അ‌ന്വേഷണം ആരംഭിച്ചത്. അ‌തേസമയം കമ്പനിയുടെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടാകാഞ്ഞതിനാൽ റിപ്പോർട്ടർ കമ്പനി ഓഫീസിൽ റെയ്ഡ് നടത്താൻ കഴിഞ്ഞില്ല എന്ന് അ‌ന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. റെയ്ഡിന് പിന്നാലെ ആന്റോ അ‌ഗസ്റ്റിനെയും എസ്ഐടി താമസസ്ഥലത്ത് എത്തി ചോദ്യം ചെയ്തുവരികയാണ്.

സ്പോൺസർഷിപ്പ് ടെൻഡറുകൾ ഒന്നും ഇല്ലാതെ ഇത്രയും വലിയൊരു അന്താരാഷ്ട്ര ഇവന്റിന്റ് ഒരു സ്വകാര്യ കമ്പനിക്ക് നൽകിയതിൽ മുൻ സർക്കാരിലെ കായികവകുപ്പിന് ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ടെന്ന് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. അർജന്റീന ടീം സന്ദർശനം സ്വീകരിച്ചതായി ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും കായിക വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

English Summary

Police conducted raids at the head office of Reporter Broadcasting Company and at the residences of Managing Director Anto Augustine and his brothers. A special investigation team initiated the raids early Wednesday morning in connection with a fraud case related to the Kerala visit of Argentine football legend Lionel Messi.

Follow Us