AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jyoti Malhotra Kerala Visit: രാജ്യദ്രോഹം ചെയ്തയാളെ ബോധപൂര്‍വം വിളിക്കുമോ? ജ്യോതി മൽഹോത്രയുടെ സന്ദർശനത്തിൽ പ്രതികരിച്ച് മന്ത്രി റിയാസ്

Jyoti Malhotra's Kerala Visit: ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് നല്ല ഉദ്ദേശത്തിലാണെന്നും രാജ്യദ്രോഹം ചെയ്തയാളെ സർക്കാർ പരിപാടിക്ക്സ ബോധപൂർവ്വം വിളിക്കുമെന്ന് കരുതുന്നുണ്ടോ എന്നും മന്ത്രി ചോദിച്ചു.

Jyoti Malhotra Kerala Visit: രാജ്യദ്രോഹം ചെയ്തയാളെ ബോധപൂര്‍വം വിളിക്കുമോ? ജ്യോതി മൽഹോത്രയുടെ സന്ദർശനത്തിൽ പ്രതികരിച്ച് മന്ത്രി റിയാസ്
മന്ത്രി മുഹമ്മദ് റിയാസ്, ജ്യോതി മൽഹോത്ര
nithya
Nithya Vinu | Published: 06 Jul 2025 15:01 PM

പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ യൂട്യൂബ് വ്ലോ​ഗർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനത്തിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്.
ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് വിനോദ സഞ്ചാര വകുപ്പിന്റെ ക്ഷണ പ്രകാരമെന്ന വിവരാവകാശ രേഖ പുറത്ത് വന്നതോടെയാണ് വിവാദം ഉയർന്നത്.

വിവരം പുറത്ത് വന്നതിന് പിന്നാലെ മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് നല്ല ഉദ്ദേശത്തിലാണെന്നും രാജ്യദ്രോഹം ചെയ്തയാളെ സർക്കാർ പരിപാടിക്ക്സ ബോധപൂർവ്വം വിളിക്കുമെന്ന് കരുതുന്നുണ്ടോ എന്നും മന്ത്രി ചോദിച്ചു.

വസ്തുതകൾ അന്വേഷിക്കാതെ വാർത്ത നൽകരുതെന്നും ആരുടെയെങ്കിലും രാഷ്ട്രീയ ആരോപണങ്ങൾ ഏറ്റെടുക്കുകയല്ല വേണ്ടതെന്നും മന്ത്രി പറഞ്ഞു. നിപ, ഉരുൾപൊട്ടൽ ദുരന്തങ്ങൾക്ക് പിറകെ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക്ആകർഷിക്കാനാണ് പ്രശസ്തരായ യൂട്യൂബർമാരെ കൊണ്ടുവന്നത്. പ്രചാരണം നടത്തുന്നവർ ഇഷ്ടം പോലെ ചെയ്തോട്ടെ, ഭയമില്ല. ജനങ്ങൾക്ക് സത്യം അറിയാം, അവർ കൂടെ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ടൂറിസം വകുപ്പിന്റെ പരിപാടിക്കായാണ് ജ്യോതി അടക്കമുള്ള 41 പേരെ പണം കൊടുത്ത് സർക്കാർ കൊണ്ടുവന്നത്. ഇവർക്ക് വേതനത്തിന് പുറമെ താമസം, ഭക്ഷണം, യാത്ര എന്നിവ ഒരുക്കിനല്‍കിയതും ടൂറിസം വകുപ്പായിരുന്നു. കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവടങ്ങളിലെ സന്ദർശനത്തിന്റെ വ്ളോഗും ജ്യോതി മൽഹോത്ര പുറത്ത് വിട്ടിരുന്നു.