AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Suresh Gopi: കാണാതായിട്ടില്ല, ഇവിടെ തന്നെയുണ്ട്; കേന്ദ്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച, ചിത്രം പങ്കുവച്ച് സുരേഷ് ​ഗോപി

Minister Suresh Gopi Facebook Post: കേന്ദ്രത്തിലെ ഉന്നത ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴിച്ച നടത്തുന്ന ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്. കേന്ദ്ര മന്ത്രിയും എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് കെഎസ്‌യു ജില്ല അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ തൃശൂർ ടൗൺ ഈസ്റ്റ് പോലീസിൽ നൽകിയത്.

Suresh Gopi: കാണാതായിട്ടില്ല, ഇവിടെ തന്നെയുണ്ട്; കേന്ദ്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച, ചിത്രം പങ്കുവച്ച് സുരേഷ് ​ഗോപി
ഉന്നത ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴിച്ച നടത്തുന്ന മന്ത്രി സുരേഷ് ​ഗോപിImage Credit source: Facebook (Suresh Gopi)
neethu-vijayan
Neethu Vijayan | Published: 11 Aug 2025 14:42 PM

തിരുവനന്തപുരം: കാണാനില്ലെന്ന് പോലീസിൽ പരാതി ലഭിച്ചതിന് പിന്നാലെ മറുപടിയുമായി തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി (Minister Suresh Gopi). താൻ ഔദ്യോഗിക കൃത്യനിർവഹണത്തിലാണെന്ന് വ്യക്തമാക്കികൊണ്ടാണ് സുരേഷ് ​ഗോപി തൻ്റെ ഫെയ്‌സബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. കേന്ദ്രത്തിലെ ഉന്നത ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴിച്ച നടത്തുന്ന ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്.

കേന്ദ്ര മന്ത്രിയും എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് കെഎസ്‌യു ജില്ല അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ തൃശൂർ ടൗൺ ഈസ്റ്റ് പോലീസിൽ നൽകിയത്. സംഭവം കത്തിപ്പടർന്നതോടെ മറ്റ് നേതാക്കളും സുരേഷ് ഗോപിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയായാണ് അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്.

‘ഇന്ന് രാജ്യസഭയിൽ ചർച്ചാ വിഷയമായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയെക്കുറിച്ച് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നു’ എന്ന അടുക്കുറപ്പോടെയാണ് സുരേഷ് ഗോപി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞാൽ അത് ഗൗരവമുള്ള കാര്യമാണെന്നും സുരേഷ് ഗോപി ബിജെപിയിൽ നിന്ന് രാജിവെച്ചോയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണവും ഏറെ ശ്രദ്ധ നേടിയിരുന്നു.

തൃശ്ശൂരിൽ കള്ളവോട്ട് നടന്നെന്ന ആരോപണം ഉൾപ്പെടെ ഉയർത്തികാട്ടിയാണ് സുരേഷ് ​ഗോപിക്കെതിരെ വിമർശനങ്ങൾ ഉയരുന്നത്. അന്വേഷണം വന്നാൽ എന്തെങ്കിലും ബുദ്ധിമുട്ടിലാകുമോ എന്ന ആശങ്ക കാരണമാകും ഒരുമാസമായി സുരേഷ് ഗോപിയെ കാണാത്തത് എന്നടക്കം ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് പോസ്റ്റ് ചർച്ചയാകുന്നത്. ഞങ്ങൾ ഡൽഹിക്ക് അയച്ച നടനെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് ഓ‌ർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പങ്കുവച്ച പോസ്റ്റും ചർച്ചയായിരുന്നു.

സുരേഷ് ​ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്