Veena George Treatment: മന്ത്രി വീണയുടെ പരിക്ക് എയിംസിലെ ആരോഗ്യ വിദഗ്ധർ പരിശോധിക്കണം; കെ മുരളീധരൻ

Veena George Treatment: മന്ത്രിയുടെ പരിസരത്ത് പോലും കെഎസ്‌യുക്കാർ എത്തിയിട്ടില്ല. ഒരു മന്ത്രി എന്ന നിലയിൽ വീണാ ജോർജ് പരാജയം ആണെങ്കിലും നല്ലൊരു അഭിനയത്രിയാണ് എന്നും കെ മുരളീധരൻ പരിഹസിച്ചു....

Veena George Treatment: മന്ത്രി വീണയുടെ പരിക്ക് എയിംസിലെ ആരോഗ്യ വിദഗ്ധർ പരിശോധിക്കണം; കെ മുരളീധരൻ

കെ മുരളീധരൻ

Published: 

26 Feb 2026 | 12:04 PM

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരിക്കുകൾ എയിംസിലെ ആരോഗ്യവിദഗ്ധർ പരിശോധിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മന്ത്രി വീണ ജോർജ്. എന്നാൽ പരിയാരം മെഡിക്കൽ കോളേജ് സിപിഎം പാർട്ടി ഓഫീസ് ആണ് എന്നും മന്ത്രിയുടെ ചികിത്സ അവിടേക്ക് മാറ്റിയത് തന്നെ തിരക്കഥയുടെ ഭാഗമാണ് എന്നും കെ മുരളീധരൻ ആരോപിച്ചു. മന്ത്രിയുടെ പരിസരത്ത് പോലും കെഎസ്‌യുക്കാർ എത്തിയിട്ടില്ല. ഒരു മന്ത്രി എന്ന നിലയിൽ വീണാ ജോർജ് പരാജയം ആണെങ്കിലും നല്ലൊരു അഭിനയത്രിയാണ് എന്നും കെ മുരളീധരൻ പരിഹസിച്ചു.

അതേസമയം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ് എന്നാണ് ആരോഗ്യവിദർ നൽകുന്ന സൂചന. മന്ത്രിയുടെ കഴുത്തിലെ ഇപ്പോഴും നല്ല ശക്തമായ വേദനയുണ്ട് എന്നാണ് മെഡിക്കൽ ബോർഡ് പ്രതികരിക്കുന്നത്. ഇന്നലെ രാത്രി മന്ത്രിയെ എംആർഐ പരിശോധനയ്ക്ക് വിധേയ ആക്കിയിരുന്നു. വീണാ ജോർജിന്റെ ആരോഗ്യസ്ഥിതി ഉടൻ മെഡിക്കൽ ബോർഡ് ചേർന്ന് വിലയിരുത്തും. അതേ അതേസമയം ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച സംഭവത്തിൽ അഞ്ച് കെഎസ്യു പ്രവർത്തകർ റിമാൻഡിൽ. ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന കേസിലാണ് പ്രതികളെ റിമാൻഡ് ചെയ്തിരിക്കുന്നത്. ആയുധം ഉപയോഗിച്ച് കഴുത്തിൽ ആക്രമിക്കാൻ ശ്രമം നടത്തി എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Loading...
Unable to load recommendations.
Follow Us
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ