AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Police Officer Found Dead: തിരുവനന്തപുരത്തു നിന്ന് കാണാതായ പോലീസ് ഓഫീസറെ തൃശ്ശൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

CPO Died In Thrissur: തിരുവനന്തപുരം എആർ ക്യാമ്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു മഹേഷ് രാജ്. തൃശൂരിലെ വെളിയന്നൂരിലെ ലോഡ്ജഡിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Police Officer Found Dead: തിരുവനന്തപുരത്തു നിന്ന് കാണാതായ പോലീസ് ഓഫീസറെ തൃശ്ശൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
പ്രതീകാത്മക ചിത്രം Image Credit source: getty Images
Sarika KP
Sarika KP | Published: 07 Feb 2025 | 09:31 AM

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കാണാതായ പോലീസ് ഓഫീസറെ തൃശ്ശൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയായ മഹേഷ് രാജ് (49) ആണ് മരിച്ചത്. തിരുവനന്തപുരം എആർ ക്യാമ്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു മഹേഷ് രാജ്. തൃശൂരിലെ വെളിയന്നൂരിലെ ലോഡ്ജഡിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ തൃശ്ശൂർ ഈസ്റ്റ് പോലീസ് തുടർ നടപടികൾ സ്വീകരിക്കും. എന്നാൽ മരണകാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Also Read: ‘നിനക്കുള്ള ആദ്യ ഡോസാണിത്’; ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഹോട്ടലുടമ ദേവദാസിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

അതേസമയം അമ്പലമേട് പോലീസ് സ്റ്റേഷനിൽ മോഷണക്കേസില്‍ പിടിയിലായ പ്രതികളുടെ പരാക്രമം. കരിമുകള്‍ സ്വദേശികളായ അജിത്ത് ഗണേശന്‍ (28), അഖില്‍ ഗണേശന്‍ (26) ആദിത്യന്‍ (23) എന്നിവരാണ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയത്. അക്രമത്തിൽ‌ ലോക്കപ്പും മേശയുടെ ചില്ല് ഉൾപ്പെടെ തല്ലിതകർത്തു. കഴിഞ്ഞ ദിവസമാണ് ഇവരെ പിടികൂടിയത്. വേളൂരില്‍ അടഞ്ഞു കിടക്കുന്ന ഫ്‌ലാറ്റില്‍ മോഷണം നടത്തുന്നതിനിടെയാണ് നാട്ടുക്കാരുടെ സഹായത്തോടെ ഇവരെ അമ്പലമേട് പോലീസ് പിടികൂടിയത്.