VS Achuthanandan: രാഷ്ട്രീയ മനസാക്ഷിയില്‍ ആഴത്തില്‍ പതിഞ്ഞ വിപ്ലവ പാരമ്പര്യമാണ് വിഎസ്; അനുശോചിച്ച് എംകെ സ്റ്റാലിന്‍
MK Stalin about VS Achuthanandan: വിപ്ലവ സൂര്യന്റെ വേർപാടിൽ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തെയും, സിപിഎം സഖാക്കളെയും, കേരള ജനതയെയും അനുശോചനം അറിയിക്കുന്നു. തന്റെയും തമിഴ്‌നാട് ജനതയുടെയും പേരില്‍ വിഎസിന് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും സ്റ്റാലിന്‍
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയിൽ ആഴത്തിൽ പതിഞ്ഞ വിപ്ലവ പാരമ്പര്യം വിഎസ് അവശേഷിപ്പിച്ചിരുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. പ്രിയങ്കരനായ ജനനേതാവായിരുന്നു വിഎസ്. തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂർത്തിമദ്ഭാവമായിരുന്നു വിഎസ് എന്നും സ്റ്റാലിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read Also: VS Achuthanandan: വിഎസിന്റെ വിയോഗം, സംസ്ഥാനത്ത് നാളെ പൊതുഅവധി
വിപ്ലവ സൂര്യന്റെ വേർപാടിൽ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തെയും, സിപിഎം സഖാക്കളെയും, കേരള ജനതയെയും അനുശോചനം അറിയിക്കുന്നു. തന്റെയും തമിഴ്‌നാട് ജനതയുടെയും പേരില്‍ വിഎസിന് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. എം കരുണാനിധിക്ക് ഒപ്പം വിഎസ് നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് സ്റ്റാലിന്‍ അനുശോചനക്കുറിപ്പ് പങ്കുവച്ചത്.