AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VS Achuthanandan: വിഎസിന്റെ വിയോഗം, സംസ്ഥാനത്ത് നാളെ പൊതുഅവധി

Public holiday declared in kerala: വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ സംസ്ഥാനത്ത് നാളെ പൊതു അവധി

VS Achuthanandan: വിഎസിന്റെ വിയോഗം, സംസ്ഥാനത്ത് നാളെ പൊതുഅവധി
വി.എസ്. അച്യുതാനന്ദൻImage Credit source: Getty
jayadevan-am
Jayadevan AM | Updated On: 21 Jul 2025 18:34 PM

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തില്ല. ബാങ്കുകളും പ്രവര്‍ത്തിക്കില്ല.  പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി.

സംസ്ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.  ജൂലൈ 25 വരെയാണ് ഔദ്യോഗിക ദുഃഖാചരണം. ഈ കാലയളവില്‍ സംസ്ഥാനത്ത് ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.

വിഎസിന്റെ മൃതദേഹം ഉടന്‍ എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. രാത്രിയോടെ മകന്‍ അരുണ്‍കുമാറിന്റെ തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം.

ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകാനാണ് തീരുമാനം. ആലപ്പുഴയിലെ വീട്ടില്‍ രാത്രിയോടെ മൃതദേഹം എത്തിക്കും. ബുധനാഴ്ച രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ് വലിയ ചുടുകാട്ടിലാണ് സംസ്‌കാരം. ഇന്ന് വൈകിട്ട് 3.20-ഓടെയാണ് വിഎസ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 23നാണ് അദ്ദേഹത്തെ പട്ടം എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.