AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Droupati Murmu: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം: സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി, തീയതി അടുത്തയാഴ്ച തീരുമാനമാകും

Droupati Murmu Sabarimala Visit: മേയിൽ രാഷ്ട്രപതി ശബരിമല സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു

Droupati Murmu: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം: സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി, തീയതി അടുത്തയാഴ്ച തീരുമാനമാകും
Droupadi MurmuImage Credit source: PTI
ashli
Ashli C | Published: 02 Oct 2025 21:43 PM

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനത്തിന്റെ മുന്നോടിയായി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. രാഷ്ട്രപതി ശബരിമല സന്ദർശിക്കുന്ന തീയതി അടുത്തയാഴ്ച തീരുമാനമാകും. ഒൿടോബർ 19 20 തീയതികളിൽ ദർശനസൗകര്യം ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ രാഷ്ട്രപതി ഭവനെ അറിയിച്ചു. ഇതിന്റെ മുന്നോടിയായി സുരക്ഷാക്രമീകരണങ്ങൾ പോലീസ് വിലയിരുത്തി. ഒക്ടോബർ 16നാണ് തുലാമാസ പൂജകൾക്ക് വേണ്ടി ശബരിമല നട തുറക്കുക.

ആഗോള അയ്യപ്പ സംഗമത്തിന്റെ വേദിയിൽ വച്ചായിരുന്നു മന്ത്രി വി എൻ വാസവൻ രാഷ്ട്രപതി ശബരിമല ദർശനത്തിന് എത്തുമെന്ന് പ്രഖ്യാപനം നടത്തിയത്. രാഷ്ട്രപതിയുടെ സന്ദർശനം തുടർനുബന്ധിച്ച് ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അടുത്ത ആഴ്ചയോടെ രാഷ്ട്രപതി ഭവൻ അന്തിമതീയതി സംസ്ഥാന സർക്കാരിനെ അറിയിക്കും. മാസപൂജയുടെ അവസാന ദിവസമായ ഒക്ടോബർ 20ന് രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ എത്തിയേക്കും എന്നാണ് സൂചന. മേയിൽ രാഷ്ട്രപതി ശബരിമല സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു.

എംഎൽഎയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 25 പേർക്കെതിരെ സ്വമേധയാ കേസെടുത്തു

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്യാൻ ശ്രമം നടത്തിയ സംഭവത്തിൽ 25 പേർക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. ലഹള ഉണ്ടാക്കണമെന്ന് ഉദ്ദേശത്തോടെയാണ് എംഎൽഎയെ തടഞ്ഞതെന്നാണ് എഫ്ഐആർ. കരിയാട് അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്.. ഡയാലിസിസ് സെന്റർ സമരസമിതി അംഗങ്ങളാണ് എംഎൽഎയുടെ വാഹനം തടയുകയും കയ്യേറ്റം നടത്തുകയും ചെയ്തത്. കരിയാട് പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെന്ററിൽ നിന്നുള്ള മാലിന്യം കുടിവെള്ളത്തിൽ കലരുന്നതിനെതിരെ 2 വർഷമായി സമരം ചെയ്യുകയാണ് നാട്ടുകാർ. എന്നാൽ ഈ വിഷയത്തിൽ എംഎൽഎ ഇടപെടുന്നില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.