Kerala rain alert : നാളെ മുതൽ വീണ്ടും കാലാവർഷം സജീവമെന്നു മുന്നറിയിപ്പ്

Latest weather update kerala: കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ എട്ടു മുതൽ 10 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Kerala rain alert : നാളെ മുതൽ വീണ്ടും കാലാവർഷം സജീവമെന്നു മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

Updated On: 

08 Sep 2025 | 02:50 PM

തിരുവനന്തപുരം: മഴ തീർന്നു എന്നും ഇനി വെയിലായിരിക്കും എന്ന് ആശ്വസിക്കേണ്ട നാളെ മുതൽ വീണ്ടും കാലവർഷം സജീവമാകും എന്ന് മുന്നറിയിപ്പ്. കാലാവസ്ഥ വകുപ്പിന്റേതാണ് ഏറ്റവും പുതിയ പ്രവചനം. സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടി ഉള്ള മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ജാഗ്രതയുടെ ഭാഗമായി ചില ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. 9 ന് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഇടുക്കി എന്നീ ജില്ലകളിലും പത്തിന് ഇടുക്കി ജില്ലകളിലും ആണ് മഞ്ഞ മുന്നറിയിപ്പ് ഉള്ളത്. ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് പൊതുവേ ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ എട്ടു മുതൽ 10 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റാണ് ഉണ്ടാവുക എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഞാൻ തന്നെ ജനലും വാതിലും അടച്ചിടുകയും അതിനടുത്ത് നിൽക്കാതിരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുകയും ചെയ്യണമെന്നും വിദഗ്ധർ പറയുന്നു.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം നിഷേധിക്കാനും വൈദ്യുതോപകരണങ്ങളും ആയുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്തു ഒഴിവാക്കാനും ശ്രമിക്കേണ്ടതാണ്. തുറസ്സായി ടെറസിലും മറ്റുമുള്ള കുട്ടികളുടെ കളികളും മറ്റും ഒഴിവാക്കുക.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു