AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain Alert: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു, തിങ്കൾ മുതൽ മഴ മുന്നറിയിപ്പുകളില്ല… കാരണം ഇതാ

Monsoon Weakens in Kerala: ഇന്ത്യൻ മഹാസമുദ്രത്തിൽ നിലവിൽ ന്യൂട്രൽ അഥവാ സാധാരണ സാഹചര്യമാണ് നിലനിൽക്കുന്നത്. കാലവർഷം അവസാനിക്കുന്നത് വരെ ഈ അവസ്ഥ തുടരാനാണ് സാധ്യതയെന്ന് മൺസൂൺ മിഷൻ കപ്പിൾഡ് ഫോർകാസ്റ്റ് സിസ്റ്റം വ്യക്തമാക്കുന്നു. എൽ നിനോ ശക്തമായാൽ വരും മാസങ്ങളിൽ സംസ്ഥാനത്ത് മഴയുടെ ലഭ്യതയിൽ വലിയ കുറവുണ്ടായേക്കുമെന്നാണ് ആശങ്ക.

Kerala Rain Alert: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു, തിങ്കൾ മുതൽ മഴ മുന്നറിയിപ്പുകളില്ല… കാരണം ഇതാ
Rain Alert Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 13 Jun 2026 | 02:12 PM

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തി ഏതാനും ദിവസങ്ങൾക്കകം തന്നെ കാലവർഷം ദുർബലമാകുന്നതായി സൂചന. പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസമാണ് കാലവർഷത്തിന്റെ ശക്തി കുറയാൻ കാരണമാകുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയുടെ അളവ് ഗണ്യമായി കുറയുമെന്നാണ് പ്രവചനം.

തിങ്കളാഴ്ച മുതൽ യെല്ലോ അലർട്ടുകളില്ല

ഇന്നും നാളെയും ചില ജില്ലകളിൽ മാത്രമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. തിങ്കളാഴ്ച മുതൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല എന്നത് കാലവർഷം കടുത്ത പ്രതിസന്ധിയിലാണെന്ന സൂചനയാണ് നൽകുന്നത്.

  • ഇന്ന് (ശനി): കോഴിക്കോട്, കണ്ണൂർ, കാസർകോട് (യെല്ലോ അലർട്ട്)
  • നാളെ (ഞായർ): പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി (യെല്ലോ അലർട്ട്)
  • തിങ്കൾ മുതൽ ബുധൻ വരെ: ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പില്ല.

വില്ലനായി എൽ നിനോ

ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ നിലവിൽ എൽ നിനോ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് കാലവർഷ സമയത്ത് കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. സമുദ്രോപരിതലത്തിലെ താപവർധനവിനോട് അന്തരീക്ഷം പ്രതികരിച്ചു തുടങ്ങിയതോടെ സമുദ്ര-അന്തരീക്ഷ വ്യവസ്ഥകൾ എൽ നിനോ സ്വഭാവം പ്രകടിപ്പിച്ചു കഴിഞ്ഞു.

ALSO READ: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത, ബീച്ചുകളിൽ നിയന്ത്രണം

ഏപ്രിൽ-മേയ്-ജൂൺ മാസങ്ങളിലെ ശരാശരി താപനില വ്യതിയാനം എൽ നിനോ പരിധിയായ 0.5 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയിട്ടുണ്ട്. ഈ മൺസൂൺ സീസണിൽ മിതമായതോ ശക്തമായതോ ആയ എൽ നിനോയ്ക്കാണ് സാധ്യത കൽപ്പിക്കുന്നത്.

അതേസമയം, ഇന്ത്യൻ മഹാസമുദ്രത്തിൽ നിലവിൽ ന്യൂട്രൽ അഥവാ സാധാരണ സാഹചര്യമാണ് നിലനിൽക്കുന്നത്. കാലവർഷം അവസാനിക്കുന്നത് വരെ ഈ അവസ്ഥ തുടരാനാണ് സാധ്യതയെന്ന് മൺസൂൺ മിഷൻ കപ്പിൾഡ് ഫോർകാസ്റ്റ് സിസ്റ്റം വ്യക്തമാക്കുന്നു. എൽ നിനോ ശക്തമായാൽ വരും മാസങ്ങളിൽ സംസ്ഥാനത്ത് മഴയുടെ ലഭ്യതയിൽ വലിയ കുറവുണ്ടായേക്കുമെന്നാണ് ആശങ്ക.

English Summary

The southwest monsoon in Kerala is weakening just days after its arrival due to the emergence of the El Niño phenomenon in the Pacific Ocean. While a few districts are under a yellow alert today and tomorrow, the India Meteorological Department (IMD) has issued no heavy rainfall warnings for any district from Monday to Wednesday. Ocean temperatures have already breached the El Niño threshold of 0.5°C, triggering concerns that a moderate-to-strong El Niño could significantly reduce rainfall in the state in the coming months.

Follow Us