നാലു വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊല്ലാൻ ശ്രമം; അമ്മ പിടിയിൽ

Mother Arrested for Attempting to Murder Son: വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനു ശേഷം മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയാണ്.

നാലു വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊല്ലാൻ ശ്രമം; അമ്മ പിടിയിൽ

Swetha

Published: 

18 May 2025 06:36 AM

പാലക്കാട്: നാല് വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അമ്മ അറസ്റ്റിൽ. വാളയാർ മംഗലത്താൻചള്ള പാമ്പാംപള്ളം സ്വദേശി ശ്വേതയാണ് (22) അറസ്റ്റിലായത്. ശ്വേതയുടെ നാല് വയസുള്ള മകനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് കിണറ്റിൽ ‌വീണത്. കരച്ചിൽ‌ കേട്ടെത്തിയ പ്രദേശവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് നാട്ടുകാരോട് അമ്മയാണ് തള്ളിയിട്ടതെന്ന് കുട്ടി പറയുകയായിരുന്നു. ഇതോടെ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.

എന്നാൽ യുവതി കുറ്റം സമ്മതിച്ചില്ല. താനല്ല തള്ളിയിട്ടതെന്നാണ് ശ്വേത പറയുന്നത്. എന്നാൽ നാട്ടകാരും പോലീസും ഇക്കാര്യം വിശ്വസിച്ചിട്ടില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.15 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് കുട്ടിയെ അമ്മ തള്ളിയിട്ടത്. എന്നാൽ മോട്ടർ പൈപ്പിൽ തൂങ്ങിക്കിടന്നു കുട്ടിയെ ഓടിക്കൂടിയ അയൽവാസികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. സംഭവം നടന്ന വീട്ടിൽ ശ്വേതയും ഈ നാല് വയസുകാരനും മാത്രമാണ് താമസിച്ചിരുന്നത്.

Also Read:കോഴിക്കോട് ഭൂചലനം? ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ

യുവതി തമിഴ്നാട് സ്വ​ദേശിയുമായി ബന്ധത്തിലായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവത്തിൽ യുവതിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ കാരണം സംബന്ധിച്ചു വ്യക്തത വരികയുള്ളുവെന്നും പോലീസ് പറഞ്ഞു. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും തുടരന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.

വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനു ശേഷം മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ