Kozhikode Earthquake : കോഴിക്കോട് ഭൂചലനം? ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ
Kozhikode Kayakodi Earthquake : രാത്രി 7.30നും എട്ട് മണിക്കും ഇടയിലാണ് ഭുചലനം അനുഭവപ്പെട്ടത്. റവന്യു ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി.
Representational ImageImage Credit source: PTI
കോഴിക്കോട് : പ്രത്യേക ശബ്ദത്തോടെ കോഴിക്കോട് ജില്ലയിലെ കായക്കൊടിയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. കായക്കൊടി പഞ്ചായത്തിലെ എള്ളിക്കാംപ്പാറിയലാണ് പ്രത്യേക ശബ്ദത്തോടെ സക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് ശനിയാഴ്ച രാത്രി 7.30നും എട്ടിനും ഇടയിലാണ് സംഭവം നടന്നതെന്നാണ് നാട്ടുകാർ അറിയിക്കുന്നത്. സംഭവ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സബ് കളക്ടറുടെ നിർദേശത്തെ തുടർന്ന് റെവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. നാളെ ഞായറാഴ്ച പ്രത്യേക സംഘമെത്തി സ്ഥലത്ത് വിശദമായ പരിശോധന നടത്തും.