Elephant Nellikkattu Mahadevan : ഉത്സവത്തിനെത്തിച്ചപ്പോൾ ദേഹാസ്വാസ്ഥ്യം, പിന്നാലെ കുഴഞ്ഞുവീണു; തുറുപ്പുഗുലാനിലെ ആന ചരിഞ്ഞു
Elephant Nellikkattu Mahadevan Death : നെല്ലിക്കാട്ട് മഹാദേവൻ എന്ന ആനയാണ് ചരിഞ്ഞത്. എറണാകുളം നെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ചതായിരുന്നു ആനയെ.

Nellikkattu Mahadevan
കൊച്ചി : സിനിമകളിലെ ആന വേഷങ്ങളിൽ ശ്രദ്ധേയനായ നെല്ലിക്കാട്ട് മഹാദേവൻ ചരിഞ്ഞു. എറണാകുളം നെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആന ചരിയുകയായിരുന്നു. മമ്മൂട്ടിയുടെ തുറുപ്പുഗുലാൻ സിനിമയിലൂടെയാണ് നെല്ലിക്കാട് മഹാദേവൻ ശ്രദ്ധേയനാകുന്നത്.
കഴിഞ്ഞ ദിവസമാണ് ആനയെ ക്ഷേത്രത്തിലെ എഴുന്നള്ളത്തിനായി നെട്ടൂരിൽ എത്തിച്ചത്. ഉച്ചയ്ക്ക് ഭക്ഷണം നൽകിയെങ്കിലും ആന അത് കഴിച്ചില്ല. ശേഷം ആനയ്ക്ക് ദേവാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ചികിത്സയ്ക്കായി ആന സമീപത്തെ സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ലോറിയിൽ മാറ്റാൻ ശ്രമിക്കുന്നിതിനിടെയാണ് ആന കുഴഞ്ഞ് വീണത്.
Updating…