Thanneermukkom temple robbery: തണ്ണീർമുക്കം ക്ഷേത്രത്തിലെ തിരുവാഭരണം കവർന്നു; കീഴ്ശാന്തി ഒളിവിൽ
Thanneermukkom temple robbery: മൂന്നുമാസം മുമ്പ് ക്ഷേത്രത്തിൽ കീഴ്ശാന്തിയായി എത്തിയ കോഴിക്കോട് കടലുണ്ടി സ്വദേശി ശശിധരനെയും കാണാതായി...
ആലപ്പുഴ: തണ്ണീർമുക്കം ചിറക്കൽ ഗൗരീ ശങ്കര ക്ഷേത്രത്തിലെ ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടു. ദേവിക്ക് ചാർത്തുന്ന മാല ഉൾപ്പെടെ 4 കിലോ വരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച രാത്രി നട അടച്ചതിനുശേഷം ആണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെ നട തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. അതേസമയം മൂന്നുമാസം മുമ്പ് ക്ഷേത്രത്തിൽ കീഴ്ശാന്തിയായി എത്തിയ കോഴിക്കോട് കടലുണ്ടി സ്വദേശി ശശിധരനെയും കാണാതായി.
ബുധനാഴ്ച രാത്രി ശശിധരൻ ശ്രീകോവിൽ തുറക്കുന്ന ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവിയിൽ ഉണ്ട്. കൂടാതെ ശശിധരന്റെ ആധാർ കാർഡിൽ തമിഴ്നാട് വിലാസമാണ് നൽകിയിരിക്കുന്നത് എന്നും അയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ് എന്നും ആണ് ക്ഷേത്ര അധികൃതർ അറിയിച്ചത്. സംഭവത്തിൽ മുഹമ്മ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ശബരിമലയിലെ പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണം കവർന്നു
ശബരിമലയിൽ നടന്നത് വലിയ സ്വർണം മോഷണം ആണ് എന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിൽ ഉണ്ടായിരുന്ന സ്വർണവും മോഷ്ടിച്ചതായാണ് റിപ്പോർട്ട്. എസ് ഐ ടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഈ ഗുരുതരമായ കണ്ടെത്തലുകൾ.
ഏഴു പാളികളിലെ സ്വർണം നഷ്ടമായി എന്നും പ്രഭാമണ്ഡലത്തിലും കട്ടിള പാളികൾക്ക് മുകളിലും ഉള്ള ശിവ വ്യാളി രൂപങ്ങളിലും പൊതിഞ്ഞ സ്വർണ്ണം മോഷ്ടിച്ചതായും കണ്ടെത്തി. ഇവ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചു വേർതിരിച്ചതായും എസ്എടി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ പണിക്കൂലിയായി എടുത്ത സ്വർണം കേസിലെ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി.