Scooter Caught Fire: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു; യാത്രക്കാരന്‍ രക്ഷപ്പെട്ടു
Scooter Caught Fire Accident In Shornur: ഷൊര്‍ണൂര്‍ കുളപ്പുള്ളി മെറ്റല്‍ ഭാഗത്ത് ഭാര്യയെ എത്തിച്ച് തിരിച്ച് വരികെയായിരുന്നു സുബ്രഹ്‌മണ്യന്‍. ഇതിനിടയില്‍ ചെറുതുരുത്തി സെന്ററില്‍ വെച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നും പുക ഉയരുന്നത് കണ്ടു.
ചെറുതുരുത്തി: പാലക്കാട് ചെറുതുരുത്തിയില്‍ ഓടി കൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു. യാത്രക്കാരന്‍ അത്ഭുകരമായി രക്ഷപ്പെട്ടു. പാഞ്ഞാള്‍ സ്വദേശി സുബ്രഹ്‌മണ്യന്‍ ആണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം.
ഷൊര്‍ണൂര്‍ കുളപ്പുള്ളി മെറ്റല്‍ ഭാഗത്ത് ഭാര്യയെ എത്തിച്ച് തിരിച്ച് വരികെയായിരുന്നു സുബ്രഹ്‌മണ്യന്‍. ഇതിനിടയില്‍ ചെറുതുരുത്തി സെന്ററില്‍ വെച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നും പുക ഉയരുന്നത് കണ്ടു. ഇതോടെ വാഹനം നിര്‍ത്തി. ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങിയ സുബ്രഹ്‌മണ്യന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
വാഹനം പൂര്‍ണമായും കത്തി നശിച്ചു. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി. ഷൊര്‍ണൂര്‍ അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് വാഹനം പൂര്‍ണമായും കത്തിയത്. പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുമോ എന്ന ഭയം കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്താതിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.




പാസ്റ്ററും പ്രാര്‍ത്ഥനാലയത്തിലെ അന്തേവാസിയും കിണറ്റില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: പാസ്റ്ററെയും പ്രാര്‍ത്ഥനാലയത്തിലെ അന്തേവാസിയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിളപ്പില്‍ശാലയിലാണ് സംഭവം. പാസ്റ്റര്‍ ദാസനും പ്രാര്‍ത്ഥനാലയത്തിലെ അന്തേവാസിയായ ചെല്ലമ്മയുമാണ് മരിച്ചത്.
ആത്മഹ്യതയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ഉച്ചക്കട സ്വദേശിയാണ് ദാസന്‍. ബാലരാമപുരം സ്വദേശിയാണ് ചെല്ലമ്മ. ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.