AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nilambur Byelection 2025: വീണ്ടും പെട്ടി? നിലമ്പൂരിൽ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും സഞ്ചരിച്ച വാഹനം പരിശോധിച്ച് പോലീസ്

Nilambur Byelection 2025: ഇവരുടെ കൈയിലുണ്ടായിരുന്ന പെട്ടി നടുറോഡിൽ വച്ച് തുറന്ന് പരിശോധിക്കുകയും ചെയ്തു. പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു.

Nilambur Byelection 2025: വീണ്ടും പെട്ടി? നിലമ്പൂരിൽ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും സഞ്ചരിച്ച വാഹനം പരിശോധിച്ച് പോലീസ്
Shafi Parambil
sarika-kp
Sarika KP | Updated On: 14 Jun 2025 08:26 AM

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സഞ്ചരിച്ച വാഹനം പോലീസ് പരിശോധിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂർ വടപുറത്തായിരുന്നു പോലീസിന്റെ വാഹന പരിശോധന. ഇവരുടെ കൈയിലുണ്ടായിരുന്ന പെട്ടി നടുറോഡിൽ വച്ച് തുറന്ന് പരിശോധിക്കുകയും ചെയ്തു. പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു.

ഷാഫി പറമ്പിലാണ് വാഹനം ഓടിച്ചത്. വാഹനത്തില്‍ ഷാഫിക്കും രാഹുലിനും പുറമെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസും ഉണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരോട് രാഹുലും ഷാഫിയും കയർത്തു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഉദ്യോഗസ്ഥർക്ക് താക്കീത് നൽകി. എന്നാൽ ഷാഫിയെയും രാഹുലിനെയും മനസിലായില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതാണ് നേതാക്കളെ പ്രകോപിപ്പിച്ചത്. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമർശിച്ചു.

Also Read:ആളുകളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിടുക, പ്രതിഷേധമുയരുമ്പോൾ പിൻവലിച്ച് മാപ്പുപറയുക; പവിത്രന് ഇത് സ്ഥിരം

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പെട്ടി വിവാ​ദം വലിയ ചർച്ചയായിരുന്നു. രാത്രിയിൽ വനിതാ നേതാക്കളുടെ ഹോട്ടൽ മുറിയിൽ പെട്ടിയിൽ പണമെത്തിച്ചെന്ന് ആരോപിച്ച് പോലീസ് പരിശോധന നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിന് ജനങ്ങളെ സ്വാധീനിക്കന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അനധികൃതമായി പണമെത്തിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. വിവാദങ്ങളും ആരോപണങ്ങളുംകൊണ്ട് കോൺ​ഗ്രസ് പെട്ടി വിവാദം വലിയ ചർച്ചയാക്കിയിരുന്നു.