Munambam waqf land issue : മുനമ്പം ഭൂമി വഖഫ് അല്ല; അതിനിർണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

Munambam Land is Not Waqf Property: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നായിരുന്നു മുൻപ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിലപാടെടുത്തിരുന്നത്.

Munambam waqf land issue : മുനമ്പം ഭൂമി വഖഫ് അല്ല; അതിനിർണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കേരള ഹൈക്കോടതി

Published: 

10 Oct 2025 14:27 PM

കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ അതിനിർണായകമായ നീക്കവുമായി ഹൈക്കോടതി. ഈ വിഷയം സംബന്ധിച്ച് സംസ്ഥാന സർക്കാരിന് അനുകൂലമായ ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് ഉണ്ടായിരിക്കുന്നത്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഈ ഭൂമി 1950-ലെ ആധാരപ്രകാരം ഫറൂഖ് കോളേജിനുള്ള ദാനമാണ് എന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ, ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ ആധാരത്തിൽ ഉൾപ്പെടുന്നതിനാൽ, ഈ വ്യവസ്ഥ നിലവിൽ വന്നതോടെ ഭൂമിക്ക് വഖഫ് സ്വഭാവം നഷ്ടപ്പെട്ടതായി കോടതി നിരീക്ഷിച്ചു.

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നായിരുന്നു മുൻപ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിലപാടെടുത്തിരുന്നത്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികൾ മാത്രമേ പാടുള്ളൂ എന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് തിരുത്തിയത്.

മുനമ്പത്തെ ഭൂമി പരിശോധിക്കുന്നതിനായി സർക്കാർ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ കമ്മീഷനായി നിയോഗിച്ചിരുന്നു. ഈ നടപടി സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ സർക്കാർ അപ്പീൽ നൽകിയതിലാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഈ നിർണായക വിധി.

കമ്മീഷനെ വെക്കാനും ഭൂമി പരിശോധിക്കാനും സർക്കാരിന് അവകാശമുണ്ടെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതിനൊപ്പമാണ് മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന സുപ്രധാന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും