AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Idukki sky dining rescue: മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങി രണ്ടു വയസ്സുള്ള കുഞ്ഞടക്കമുള്ള സഞ്ചാരികൾ, ഒടുവിൽ രക്ഷപ്പെടുത്തി

Munnar Sky Dining Rescue: ക്രെയിനിന്റെ സഹായത്തോടെ ഡൈനിങ് ടേബിളടക്കം ഘടിപ്പിച്ച പ്രത്യേക പ്ലാറ്റ്‌ഫോം മുകളിലേക്ക് ഉയർത്തി ഭക്ഷണം നൽകുന്ന സംവിധാനമാണ് ഇത്. ആളുകൾ കയറിയ ശേഷം പ്ലാറ്റ്‌ഫോം ഉയർത്തിയതിന് പിന്നാലെ ക്രെയിനിന് സാങ്കേതിക തകരാർ സംഭവിച്ചതാണ് അപകട കാരണം.

Idukki sky dining rescue: മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങി രണ്ടു വയസ്സുള്ള കുഞ്ഞടക്കമുള്ള സഞ്ചാരികൾ, ഒടുവിൽ രക്ഷപ്പെടുത്തി
Munnar Sky DiningImage Credit source: Social Media
aswathy-balachandran
Aswathy Balachandran | Updated On: 28 Nov 2025 17:00 PM

ഇടുക്കി: മൂന്നാറിനടുത്തുള്ള ആനച്ചാലിലെ ഒരു സ്വകാര്യ വിനോദസഞ്ചാര കേന്ദ്രത്തിൽ അഡ്വഞ്ചർ ടൂറിസത്തിന്റെ ഭാഗമായുള്ള ‘സ്‌കൈ ഡൈനിങ്ങിനിടെ’ വിനോദസഞ്ചാരികൾ കുടുങ്ങി. രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങളടക്കം അഞ്ച് പേരാണ് 120 അടി ഉയരത്തിൽ അന്തരീക്ഷത്തിൽ കുടുങ്ങിയത്. ഒടുവിൽ ഒന്നര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനു ശേഷം ഇവരെ താഴെ ഇറക്കി.

ക്രെയിനിന്റെ സഹായത്തോടെ ഡൈനിങ് ടേബിളടക്കം ഘടിപ്പിച്ച പ്രത്യേക പ്ലാറ്റ്‌ഫോം മുകളിലേക്ക് ഉയർത്തി ഭക്ഷണം നൽകുന്ന സംവിധാനമാണ് ഇത്. ആളുകൾ കയറിയ ശേഷം പ്ലാറ്റ്‌ഫോം ഉയർത്തിയതിന് പിന്നാലെ ക്രെയിനിന് സാങ്കേതിക തകരാർ സംഭവിച്ചതാണ് അപകട കാരണം. ക്രെയിനിന്റെ ഫ്യൂസ് പോയതിനെ തുടർന്ന് പ്രവർത്തനം നിലയ്ക്കുകയായിരുന്നു.

ALSO READ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ കേസ്; അറസ്റ്റ് ഉടൻ?

മഹാരാഷ്ട്രയിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. കുഞ്ഞുങ്ങളടക്കം അഞ്ച് പേരും ഒരു ജീവനക്കാരനും ഉൾപ്പെടെ ആകെ അഞ്ച് പേരാണ് പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്നത് .

വിനോദ സഞ്ചാരികളെ താഴെ ഇറക്കാനുള്ള ശ്രമങ്ങൾ ഒടുവിൽ വിജയം കാണുകയായിരുന്നു. അടിമാലിയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് എത്തിയിരുന്നു. എല്ലവരുടേയും ഒന്നിച്ചുള്ള പ്രവർത്തന ഫലമായാണ് ഇവരെ രക്ഷിച്ചത്.