AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Driving License: മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാതെ വാഹനമിറക്കേണ്ടാ! ഓടിക്കുന്നവരും ഉടമകളും ശ്രദ്ധിച്ചോളൂ

Vehicle Owner Mobile Update: എത്രയും പെട്ടെന്ന് ഈ രണ്ട് പോര്‍ട്ടലുകളുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നാണ് എംവിഡിയുടെ അറിയിപ്പില്‍ പറയുന്നത്. വാഹനവും വാഹന രേഖകളും സംബന്ധിച്ച അപ്‌ഡേറ്റുകള്‍ കൃത്യമായി ലഭിക്കുന്നതിന് ഇതാവശ്യമാണെന്ന് എംവിഡി വ്യക്തമാക്കി.

Driving License: മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാതെ വാഹനമിറക്കേണ്ടാ! ഓടിക്കുന്നവരും ഉടമകളും ശ്രദ്ധിച്ചോളൂ
പരിവാഹന്‍സേവ പോര്‍ട്ടല്‍ Image Credit source: Social Media
shiji-mk
Shiji M K | Published: 01 Sep 2025 11:52 AM

വാഹനം ഓടിക്കുന്നവരും വാഹന ഉടമകളും പല തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അതിനായി ബന്ധപ്പെട്ട വകുപ്പ് ഇടയ്ക്കിടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാറുമുണ്ട്. ഇപ്പോഴിതാ തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ വാഹന്‍, സാരഥി പോര്‍ട്ടലുകളുമായി ബന്ധിപ്പിച്ചുട്ടുണ്ടോ എന്ന കാര്യം ഉപഭോക്താക്കള്‍ ഉറപ്പുവരുത്തണമെന്ന കാര്യം വീണ്ടും അറിയിച്ചിരിക്കുകയാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് (എംവിഡി).

എത്രയും പെട്ടെന്ന് ഈ രണ്ട് പോര്‍ട്ടലുകളുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നാണ് എംവിഡിയുടെ അറിയിപ്പില്‍ പറയുന്നത്. വാഹനവും വാഹന രേഖകളും സംബന്ധിച്ച അപ്‌ഡേറ്റുകള്‍ കൃത്യമായി ലഭിക്കുന്നതിന് ഇതാവശ്യമാണെന്ന് എംവിഡി വ്യക്തമാക്കി.

വാഹന ഉടമ അറിയാതെ രേഖകള്‍ മാറ്റാതിരിക്കാന്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ സുഗമമായി ഉപയോഗിക്കാന്‍, ഒടിപി, അറിയിപ്പുകള്‍, ഇ ചലാന്‍ സേവനങ്ങള്‍, ലൈസന്‍സ് പുതുക്കല്‍ എന്നിങ്ങനെയുള്ള സേവനങ്ങള്‍ക്കും മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യേണ്ടത് അനിവാര്യമാണ്.

Also Read: Driving Test: ഓട്ടോമാറ്റിക് കാറും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്താം

ലിങ്ക് ചെയ്യുന്നതിന് ആര്‍ടി ഓഫീസ് വരെ നിങ്ങള്‍ പോകേണ്ടതില്ല. അല്ലാതെയും നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ലിങ്ക് ഉപയോഗിച്ചോ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

ലിങ്കുകള്‍

https://vahan.parivahan.gov.in/mobileupdate/
https://sarathi.parivahan.gov.in/sarathis…/mobNumUpdpub.do