AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Navy Day 2025: ഇന്ന് നാവികസേന ദിനം; രാഷ്ട്രപതി ഇന്ന് കേരളത്തിൽ, അനന്തപുരിയിൽ ചരിത്ര നിമിഷം

Navy Day Celebration At Thiruvananthapuram: ചരിത്ര നിമിഷങ്ങൾക്കാണ് ഇന്ന് അനന്തപുരി സാക്ഷിയാകുക. നാവിക സേനാ ദിനാഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദക്ഷിണ നാവിക സേന മേധാവി സമീർ സക്സേന വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

Navy Day 2025: ഇന്ന് നാവികസേന ദിനം; രാഷ്ട്രപതി ഇന്ന് കേരളത്തിൽ, അനന്തപുരിയിൽ ചരിത്ര നിമിഷം
Navy Day Image Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 03 Dec 2025 06:29 AM

തിരുവനന്തപുരം: 54ാമത് നാവിക ദിനാഘോഷ പരിപാടികളുടെ ഭാഗമായുള്ള ഇന്ത്യൻ നേവിയുടെ ശക്തിപ്രകടനം ഇന്ന് തിരുവനന്തപുരത്തെ ശംഖുമുഖത്ത് അരങ്ങേറും. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് രാഷ്ട്രപതി ദ്രൗപതി മുർമുവാണ്. ഇതിൻ്റെ ഭാ​ഗമായി വൈകിട്ട് വൈകുന്നേരം 4.20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ രാഷ്ട്രപതി എത്തിച്ചേരും. ശേഷം രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും.

നാവിക സേന തയാറാക്കിയ രണ്ട് ടെലിഫിലിമുകൾ രാഷ്ട്രപതിക്ക് മുന്നിൽ പ്രദർശിപ്പിക്കും. തുടർന്ന് രാഷ്ട്രപതി ലോക് ഭവനിലെത്തിച്ചേരും (പഴയ രാജ് ഭവൻ). ഡിസംബർ നാലിന് രാവിലെ 9.45 ന് രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങും. അതേസമയം ചരിത്ര നിമിഷങ്ങൾക്കാണ് ഇന്ന് അനന്തപുരി സാക്ഷിയാകുക. നാവിക സേനാ ദിനാഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദക്ഷിണ നാവിക സേന മേധാവി സമീർ സക്സേന വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

Also Read: നിയന്ത്രണത്തിൽ നിന്ന് ഇളവ്; മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങാൻ 1.10 കോ‌ടി…

ഇന്ന് വൈകിട്ട് ശംഖുമുഖത്ത് നടക്കുന്ന നാവിക സേനയുടെ ശക്തിപ്രകനടത്തിൽ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനങ്ങൾ ഭാഗമാവും. അത്യാധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ശക്തി പ്രകടനത്തിൽ പങ്കെടുക്കും. ഇന്ത്യൻ നേവിയുടെ മുഖമുദ്രയായ ഐഎൻഎസ് ഇംഫാൽ, ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് ത്രിശൂൽ, ഐഎൻഎസ് തൽവാർ എന്നീ പടക്കപ്പലുകളുമുൾപ്പെടെ അണിനിരക്കുന്ന ചരിത്ര നിമിഷമാണ് അരങ്ങേറുക. നേവിയുടെ പാരമ്പര്യം പ്രകടിപ്പിക്കുന്ന പായ്ക്കപ്പലുകളായ ഐഎൻഎസ് തരംഗിണിയും ഐഎൻഎസ് സുദർശിനിയും പരിപാടിയുടെ ഭാഗമാകും.

മിസൈൽ കില്ലർ ബോട്ടുകളും അന്തർവാഹിനിയും ഒരുമിച്ച് ശംഖുമുഖത്തെ തീരക്കടലിൽ വിസ്മയ കാഴ്ചയൊരുക്കും. വിമാനവാഹിനിയായ ഐഎൻഎസ് വിക്രാന്തിൽനിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററിൽനിന്നുള്ള എയർ ലിഫ്റ്റിങ്ങും പാരാഗ്ലൈഡിങ്ങും ഉൾപ്പെടെയുള്ള അഭ്യാസ പ്രകടനങ്ങളും അരങ്ങേറും. സീ കേഡറ്റ് അവതരിപ്പിച്ച ഹോൺ ആൻഡ് പൈപ് ഡാൻസും കാഴ്ച്ചകാർക്കായി ഒരുക്കിയിട്ടുണ്ട്.

ശംഖുമുഖം തീരത്തെ നേവിയുടെ ശക്തിപ്രകടനം കാണാൻ പൊതുജനങ്ങൾക്ക് കൂടി അവസരമൊരുക്കുന്നുണ്ട്. അതിനാൽ ന​ഗരത്തിലുടനീളം കർശന ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് സിറ്റി പോലീസ് കമ്മീഷണൽ തോംസൺ ജോസ് അറിയിച്ചു. ഒരേസമയം 40,000 പേർക്ക് ശംഖുമുഖം തീരത്ത് നേവിയുടെ അഭ്യാസപ്രകടനം കാണാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.