Rahul Mamkootathil: രാഹുലിന് ഇന്ന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കും
Rahul Mamkootathil Bail Hearing: തനിക്കെതിരെ ഉയര്‍ന്ന പീഡനാരോപണവും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന പരാതിയും രാഹുല്‍ നിഷേധിച്ചു. എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നാണ് വാദം. തന്റെ വാദം തെളിയിക്കുന്നതിനായി രാഹുല്‍ ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കിയിരുന്നു.
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായക ദിനം. ബലാത്സംഗക്കേസില്‍ രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയുടെ മുന്നിലാണ് ജാമ്യാപേക്ഷ. വാദം അടച്ചിട്ട മുറിയില്‍ നടത്തണമെന്ന് പ്രോസിക്യൂഷനും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടു. ഇത് അനുവദിക്കണോ എന്നത് സംബന്ധിച്ചാകും ആദ്യവാദം നടക്കുന്നത്.
തനിക്കെതിരെ ഉയര്‍ന്ന പീഡനാരോപണവും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന പരാതിയും രാഹുല്‍ നിഷേധിച്ചു. എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നാണ് വാദം. തന്റെ വാദം തെളിയിക്കുന്നതിനായി രാഹുല്‍ ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കിയിരുന്നു.
അതേസമയം, രാഹുലിനെതിരെയുള്ള തെളിവുകള്‍ പോലീസ് ശേഖരിച്ചു. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തെളിവുകള്‍ ലഭിച്ചത്. ബാഗല്ലൂരിലെ റിസോര്‍ട്ടിലാണ് രാഹുല്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും സൂചനയുണ്ട്. തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും രാഹുലിനായി അന്വേഷണം നടക്കുന്നുണ്ട്.




രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ മറ്റൊരു പരാതി കൂടി ഉയര്‍ന്നു. ഹോംസ്‌റ്റേയില്‍ കൊണ്ടുപോയി രാഹുല്‍ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതിയില്‍ പറയുന്നത്. ബെംഗളൂരു സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും പെണ്‍കുട്ടി പരാതി നല്‍കി. വീണ്ടും ബലാത്സംഗ പരാതി ഉയര്‍ന്നതോടെ കെപിസിസി നേതൃത്വം അത് പോലീസ് മേധാവിയ്ക്ക് മൈമാറിയതായാണ് വിവരം.
പുതിയ പരാതിയെ തുടര്‍ന്ന് രാഹുലിനെതിരെ കോണ്‍ഗ്രസ് കടുത്ത നടപടിയിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായി. വരുംദിവസങ്ങളില്‍ നേതാക്കള്‍ കൂടിയാലോചന നടത്തി വിഷയത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.