Thiruvananthapuram: നീറ്റ് പരീക്ഷ, തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം
Traffic Restrictions and Parking Spots in Thiruvananthapuram: രാവിലെ 9.30 മുതലാണ് നിയന്ത്രണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് വിദ്യാർത്ഥികളുമായി വരുന്ന വാഹനങ്ങൾ വിദ്യാർത്ഥികളെ ഇറക്കിയ ശേഷം പാർക്കിങ് സ്ഥലങ്ങളിൽ ഗതാഗത തടസമുണ്ടാക്കാത്ത വിധത്തിൽ പാർക്ക് ചെയ്യേണ്ടതാണെന്നും ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും പോലീസ് അറിയിച്ചു.
തിരുവനന്തപുരം: നീറ്റ് പരീക്ഷയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് (മെയ് 3, ഞായറാഴ്ച) ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. രാവിലെ 9.30 മുതലാണ് നിയന്ത്രണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് വിദ്യാർത്ഥികളുമായി വരുന്ന വാഹനങ്ങൾ വിദ്യാർത്ഥികളെ ഇറക്കിയ ശേഷം പാർക്കിങ് സ്ഥലങ്ങളിൽ ഗതാഗത തടസമുണ്ടാക്കാത്ത വിധത്തിൽ പാർക്ക് ചെയ്യേണ്ടതാണെന്നും ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും പോലീസ് അറിയിച്ചു.
ഗതാഗത ക്രമീകരണങ്ങൾ
പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളുമായി വരുന്ന വാഹനങ്ങള്‍ വിദ്യാര്‍ത്ഥികളെ ഇറക്കിയ ശേഷം പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ ഗതാഗതതടസ്സമുണ്ടാകാത്ത വിധത്തില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
ആറ്റുകാല്‍ പാര്‍ക്കിംഗ് ഗ്രൌണ്ട് , നഗരസഭയുടെ തമ്പാനൂര്‍, പാളയം എന്നീ സ്ഥലങ്ങളിലെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗുകള്‍ ,കവടിയാര്‍ മുതല്‍ കുറവന്‍കോണം വരെയുള്ള റോഡിന്റെ ഇടത് വശവും, വിമന്‍സ് കോളേജ് മുതല്‍ വഴുതയ്ക്കാട് വരെയുള്ള റോഡിന്റെ ഇടത് വശവും ഗതാഗതതടസ്സമുണ്ടാകാത്ത വിധത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
നന്ദാവനം മുതല്‍ മ്യൂസിയം വരെയുളള റോഡിന്റെ ഇടത് വശവും, സംഗീത കോളേജ് -നോര്‍ക്കാറോഡ്, സ്പെന്‍സര്‍ മുതല്‍ പാളയം വരെയുളള റോഡിന്റെ ഇടത് വശവും പുളിമൂട് മുതല്‍ ആയുവ്വേദ കോളേജ് വരെയുളള റോഡിന്റെ ഇരുവശങ്ങളിലും അട്ടക്കുളങ്ങര-കിളളിപ്പാലം റോഡിന്റെ ഇടത് വശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
പി എം ജി -ലോ കോളേജ് റോഡ് ,നിയമസഭ-വികാസ്‍ഭവന്‍ റോഡ്, എ കെ ജി -ജനറല്‍ ഹോസ്പിറ്റല്‍ റോഡിന്റെ ഇടത് വശവും, പരുത്തിപ്പാറ-കേശവദാസപുരം റോഡിന്റെ ഇടത് വശം, കേശവദാസപുരം -പ്ലാമൂട് വരെയുളള റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
ALSO READ: നീറ്റ് പരീക്ഷയ്ക്ക് ഫുൾ സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കാമോ? ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പെട്ടു
ജഗതി-ഇടപ്പഴിഞ്ഞി റോഡിന്റെ ഇടത് വശം , മോഡല്‍ സ്കൂള്‍-പനവിള റോഡിന്റെ ഇടത് വശം ഗതാഗതതടസ്സമുണ്ടാകാത്ത വിധത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
അനധികൃതമായും, ഗതാഗതതടസ്സം ചെയ്തും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
നീറ്റ് യുജി പരീക്ഷ
മെഡിക്കൽ കോഴ്സുകളിൽ പ്രവേശത്തിനായുള്ള നീറ്റ് യുജി പരീക്ഷ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ച് മണി വരെയാണ് പരീക്ഷ. രാവിലെ 11 മുതൽ ഒന്നര വരെയാണ് റിപ്പോർട്ടിംഗ് സമയം. രാജ്യത്തിനകത്തും പുറത്തുമായി ഏകദേശം ഇരുപത് ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.
23 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ആവശ്യമായ പോലീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ചോദ്യപേപ്പറുകൾ അടങ്ങിയ ട്രങ്കുകൾക്കും പരീക്ഷയ്ക്ക് ശേഷമുള്ള ഉത്തരക്കടലാസുകൾ ഉൾപ്പെടെയുള്ള ട്രങ്കുകൾക്കും പരീക്ഷാകേന്ദ്ര സൂപ്രണ്ടുമാർ ആവശ്യപ്പെടുന്ന പോലീസ് സേവനം അനുവദിച്ച് നൽകണമെന്നും നിർദേശിച്ചു. കൂടാതെ, പരീക്ഷാകേന്ദ്രങ്ങളിൽ എത്തുന്നതിനും വൈകിട്ട് തിരികെ പോകുന്നതിനും ആവശ്യമായ പൊതുഗതാഗതം കെഎസ്ആർടിസി ഒരുക്കുന്നതാണ്.
ഫെയ്സ്ബുക്ക് പോസ്റ്റ്
English Summary:
Thiruvananthapuram city police announced traffic arrangements today (Sunday, May 3) in connection with the NEET exam. The restrictions have been put in place from 9.30 am. Exam will be held from 2 pm to 5 pm. The reporting time is from 11 am to 11:30 am. Approximately two lakh students are appearing for the exam this time.