Nehru Trophy Boat Race 2025 : അതെന്തുവാ സാറേ മാവേലിക്കരക്കാർക്ക് വള്ളംകളി കാണണ്ടേ? ആലപ്പുഴയിൽ അവധി പ്രഖ്യാപനം വിവാദത്തിൽ
Nehru Trophy Boat Race 2025 Holiday : മാവേലിക്കര ഒഴികെ ആലപ്പുഴ, ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലാണ് ആലപ്പുഴ ജില്ല കളകർ നെഹ്റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ : ഓഗസ്റ്റ് 30-ാം തീയതി നടക്കാനിരിക്കുന്ന നെഹ്റു ട്രോഫി വള്ളംകള്ളിയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ അവധി പ്രഖ്യാപനം വിവാദത്തിൽ. ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഒഴികെ ബാക്കി എല്ലാ താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ അലക്സ് വർഗീസ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെതിരെ നിരവധി പേരാണ് കളക്ടറുടെ സോഷ്യൽ മീഡിയ പേജിൽ രംഗത്തെത്തിയിരിക്കുന്നത്.
ഇതിനിടെ പ്രാദേശിക അവധി പ്രഖ്യാപനത്തിൽ നിന്നും മാവേലിക്കരയെ ഒഴിവാക്കിയതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് മുത്താരാജ് പരാതി നൽകി. കളക്ടർക്ക് തന്നെ ഇമെയിൽ വഴിയാണ് അഭിഭാഷകയും കൂടിയായ യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകിയിരിക്കുന്നത്.
ALSO READ : Nehru trophy boat race 2025: നെഹ്രു ട്രോഫി വള്ളംകളിക്ക് ഇനി ദിവസങ്ങൾ മാത്രം, അവധി ആർക്കെല്ലാം എന്ന് അറിയിച്ച് കളക്ടർ
മാവേലിക്കരയെ തവിട് കൊടുത്താണോ മേടിച്ചത്? മാവേലിക്കരക്കാർക്ക് വള്ളംകളി കാണണ്ടേ? മാവേലിക്കര പത്തനംതിട്ട ജില്ലയിലാണോ?മാവേലിക്കരക്കാർ വള്ളംകളി ടിവിയിൽ കണ്ടാൽ മതിയോ? ഞങ്ങളെ ഒഴിവാക്കാനാണ് താൽപര്യമെങ്കിൽ പത്തനംതിട്ടയുമായി ലയിപ്പിച്ചേക്ക്. തുടങ്ങിയ നിരവധി കമൻ്റുകളാണ് കളക്ടറുടെ പോസ്റ്റിന് കീഴെ പലരും രേഖപ്പെടുത്തിട്ടുള്ളത്.