AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kozhikode Medical College: കോഴിക്കോട് മെഡിക്കല്‍ കോളേജ് കോംപൗണ്ടില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

Skull and bones found: സംഭവത്തില്‍ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തലയോട്ടിയും അസ്ഥികളും ആരുടേതെന്ന് കണ്ടെത്താന്‍ പരിശോധനകള്‍ തുടരും.

Kozhikode Medical College: കോഴിക്കോട് മെഡിക്കല്‍ കോളേജ് കോംപൗണ്ടില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
nithya
Nithya Vinu | Updated On: 17 Jun 2025 07:32 AM

കോഴിക്കോട് മെഡിക്കൽ കോളേജ് ​ഗൗണ്ടിൽ നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വേസ്റ്റ് വാട്ടർ പ്ലാൻ്റിൻ്റെ സമീപത്ത് നിന്ന് ബിഗ് ഷോപ്പറിലാണ് തലയോട്ടി കണ്ടെത്തിയത്.

രാവിലെ 11.30 ആണ് സംഭവം. ആശുപത്രി ജീവനക്കാർ പൊലീസിനെ അറിയിച്ചു, തലയോട്ടിയും അസ്ഥിയും ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഇൻക്വസ്റ് നടക്കും.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് ഈ സഞ്ചി ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്നതില്‍ വ്യക്തത വന്നിട്ടില്ല. തലയോട്ടിയും അസ്ഥികളും ആരുടേതെന്ന് കണ്ടെത്താന്‍ പരിശോധനകള്‍ തുടരും. മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ ഉപയോഗിച്ച അസ്ഥികളും തലയോട്ടിയും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാണോയെന്നടക്കം കാര്യങ്ങൾ അന്വേഷിക്കും.

‘ഭാരതാംബ’ ചിത്രം സർക്കാർ പരിപാടികളിൽ ഒഴിവാക്കും, മറ്റുചടങ്ങുകളിൽ നിർബന്ധമാക്കി രാജ്ഭവൻ

ഔദ്യോ​ഗിക പരിപാടികളിൽ നിന്ന് കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് രാജ്ഭവൻ. സത്യപ്രതിജ്ഞാ ചടങ്ങുകൾ, കേരളശ്രീ പുരസ്‌കാരദാന ചടങ്ങുകൾ തുടങ്ങിയ സർക്കാർ പരിപാടികളിൽനിന്നാണ് ചിത്രവും നിലവിളക്കും ഒഴിവാക്കാൻ തീരുമാനമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അനുനയ നീക്കങ്ങൾക്കൊടുവിലാണ് നിലപാട് മാറ്റിയത്. എന്നാൽ രാജ് ഭവൻ സ്വന്തമായി നടത്തുന്ന മറ്റ് പരിപാടികളിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവും പുഷ്പാർച്ചനയും വിളക്ക് തെളിക്കലും ഉണ്ടാകും.

പരിസ്ഥിതി ദിനാഘോഷ ചടങ്ങിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തിയത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്കരിച്ചതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. തുടർന്ന് സിപിഐയുടെ നേതൃത്വത്തിൽ രാജ്ഭവനെതിരെ വലിയ പ്രതിഷേധങ്ങൾ അരങ്ങേറി. രാജ് ഭവനിൽ കാവിക്കൊടിയേന്തിയ ഭാരത മാതാവിന്റെ ചിത്രവും അതിനു മുന്നിൽ വിളക്ക് കൊളുത്തുന്നതും സ്വീകാര്യമല്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഔദ്യോ​ഗിക പരിപാടികളിൽ നിന്ന് ചിത്രം ഒഴിവാക്കാമെന്ന  നിഗമനത്തിൽ രാജ്ഭവൻ എത്തിയത്.