Newlywed Woman Dies: ‘ഞാൻ മരിക്കാൻ പോകുന്നു’: അമ്മയ്ക്കു സന്ദേശമയച്ചതിനു പിന്നാലെ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Newlywed Woman Dies, ഏപ്രിൽ 26നായിരുന്നു നന്ദനയുടെ വിവാഹം കഴിഞ്ഞത്. പ്രണയവിവാഹമായിരുന്നു. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ്.

Newlywed Woman Dies: ‘ഞാൻ മരിക്കാൻ പോകുന്നു’: അമ്മയ്ക്കു സന്ദേശമയച്ചതിനു പിന്നാലെ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കെ.നന്ദന

Published: 

08 Sep 2025 06:39 AM

കാസർ​ഗോഡ്: നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദനയെയാണ് (21) കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഏപ്രിൽ 26നായിരുന്നു നന്ദനയുടെ വിവാഹം കഴിഞ്ഞത്. പ്രണയവിവാഹമായിരുന്നു.

പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ്. ഞായറാഴ്ച രാവിലെ താൻ മരിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് നന്ദന അമ്മ സീനയ്ക്ക് സന്ദേശം അയച്ചിരുന്നു. ഇത് കണ്ട ഉടനെ ഇവർ ഭർതൃവീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഇവർ ചെന്ന് വാതിൽ മുട്ടിയിട്ടും തുറക്കാത്തതിനാൽ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണു മരിച്ചനിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ മേൽപറമ്പ് പോലീസ് കേസെടുത്തു. ആർഡിഒ ബിനു ജോസഫ്, എസ്ഐ കെ.എൻ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കാസർ​ഗോഡ് ജനറൽ ആശുപത്രിയിലേക്കു മാറ്റി.

Also Read:ഇന്ന് മുതൽ ഇടിമിന്നലോട് കൂടിയ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട് ; അറിയാം കാലാവസ്ഥ മുന്നറിയിപ്പ്

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും