AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nilambur By Eelection: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥി

Nilambur By-Election 2025: എഐസിസിയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കെപിസിസി നൽകിയ പേര് അംഗീകരിച്ചാണ് എഐസിസിയുടെ പ്രഖ്യാപനം.

Nilambur By Eelection: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥി
Aryadan Shoukath
sarika-kp
Sarika KP | Updated On: 26 May 2025 20:22 PM

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനർഥിയായി ആര്യാടൻ ഷൗക്കത്തിനെ തിരഞ്ഞെടുത്തു. എഐസിസിയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കെപിസിസി നൽകിയ പേര് അംഗീകരിച്ചാണ് എഐസിസിയുടെ പ്രഖ്യാപനം.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ കൊച്ചിയിൽ യോ​ഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് കൈമാറിയത്. മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയിയെ സ്ഥാനാർത്ഥിയാകണമെന്ന പിവി അൻവറിന്റെ ആവശ്യം തള്ളികൊണ്ടായിരുന്നു ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് നൽകിയത്.

ഒറ്റപ്പേരെ ഹൈക്കമാൻഡിന് കൈമാറുമെന്നും ഇന്ന് തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും നേരത്തെ കോൺ​ഗ്രസ് വ്യക്തമാക്കിയിരുന്നു. ആ​ദ്യം മുതലെ രണ്ട് പേരാണ് ഉയർന്നതെങ്കിലും ഷൗക്കത്തിനുതന്നെയായിരുന്നു മുന്‍ഗണന. വി എസ് ജോയിയെ അനുനയിപ്പിച്ചാണ് കേരളാ ഘടകം ആര്യാടൻ ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് നൽകിയത്.

Also Read:കന്നിയങ്കത്തില്‍ പാളിയ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന് ഇത് രണ്ടാം അവസരം; ഉറപ്പിക്കേണ്ടത് അന്‍വറിന്റെ പിന്തുണ

കഴിഞ്ഞ ദിവസങ്ങളിൽ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാക്കുന്നതിനെതിരെ പിവി അൻവർ രം​ഗത്ത് വന്നിരുന്നു. ഇതോടെ യുഡിഎഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്നലെ ഞായറാഴ്ചയായതിനാലാണ് സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത്.

ഇടതുമുന്നണി അം​ഗമായിരുന്ന പി.വി.അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 19നാണ് വോട്ടെടുപ്പ്. ജൂൺ 23 ന് വോട്ടെണ്ണൽ.