Nilambur by election 2025: പുറത്തു നിന്നു വന്നവർ ആറു മണി കഴിഞ്ഞാൽ മണ്ഡലം വിടണം, നിലമ്പൂരിൽ കൊട്ടിക്കലാശം നാളെ

Nilambur By Election 2025: 1951 ലെ ജനപ്രതിനിധ്യ നിയമത്തിന്റെ സെക്ഷൻ 126 ( 1) അനുസരിച്ച് വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യപ്രചാരണം അവസാനിപ്പിക്കണം. പരസ്യപ്രചാരണം അവസാനിച്ച ഉടൻ മണ്ഡലത്തിന് പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവർത്തകർ അതത് മണ്ഡലം വിട്ടു പോകണം.

Nilambur by election 2025: പുറത്തു നിന്നു വന്നവർ  ആറു മണി കഴിഞ്ഞാൽ മണ്ഡലം വിടണം, നിലമ്പൂരിൽ കൊട്ടിക്കലാശം നാളെ

Nilambur By Election

Published: 

16 Jun 2025 | 09:04 PM

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ വൈകുന്നേരം ആറുമണിയോടെ അവസാനിക്കും. പ്രചാരണത്തിനുള്ള സമയം തീരുന്നതോടെ നിയമവിരുദ്ധമായ എല്ലാത്തരം സംഘം ചേരലുകൾക്കും പൊതുയോഗങ്ങൾക്കും മൈക്ക് അനൗൺസ്മെന്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം എന്നിവയ്ക്ക് വിലക്ക് ഏർപ്പെടുത്തും. സംഗീത പരിപാടികളും മറ്റു വിനോദ പരിപാടികളും സംഘടിപ്പിച് നടത്തുന്ന പ്രചാരണത്തിനും വിലക്കുണ്ട്. ഇതിനുപുറമേ മണ്ഡലത്തിന് പുറത്തുനിന്ന് എത്തിയ എല്ലാ രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും നിലമ്പൂർ വിട്ടു പോകണം വൈകിട്ട് ആറിന് ശേഷം.

 

പ്രധാന നിയമവശം

 

1951 ലെ ജനപ്രതിനിധ്യ നിയമത്തിന്റെ സെക്ഷൻ 126 ( 1) അനുസരിച്ച് വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യപ്രചാരണം അവസാനിപ്പിക്കണം. പരസ്യപ്രചാരണം അവസാനിച്ച ഉടൻ മണ്ഡലത്തിന് പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവർത്തകർ അതത് മണ്ഡലം വിട്ടു പോകണം. ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ മലപ്പുറം കളക്ടർ അറിയിച്ചു.

 

വോട്ടിംഗ് മെഷീനുകൾ സജ്ജം

 

ഉപതെരഞ്ഞെടുപ്പിന് ആയുള്ള വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കുന്ന കമ്മീഷനിങ് പ്രക്രിയ കഴിഞ്ഞദിവസം പൂർത്തി ആയിരുന്നു. ബുധനാഴ്ച നിശബ്ദ പ്രചാരണം നടക്കും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 23ന് വോട്ടെണ്ണും. അവസാന ലാപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥികളും മുന്നണികളും ആത്മവിശ്വാസത്തിലാണ്.

വിജയം സുനിശ്ചിതമെന്ന വിലയിരുത്തലിലാണ് യുഡിഎഫും എൽഡിഎഫും സ്വതന്ത്ര സ്ഥാനാർത്ഥിയായ പിവി. അൻവറും. മികച്ച പ്രകടനം പുറത്തെടുക്കാനാണ് എൻഡിഎയുടെയും ശ്രമം. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജും, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും, എൻഡിഎയുടെ മോഹൻ ജോർജും, സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ പിവി അൻവറും പ്രചാരണരംഗത്ത് സജീവമാണ്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍
ഇടറോഡിൽ അതിവേഗത്തിലെത്തിയ കാർ നേരെ ഓട്ടോയുടെ മുകളിലേക്ക്