PV Anvar UDF Entry: അസോസിയേറ്റ് മെമ്പറാകേണ്ടെന്ന് അന്‍വര്‍, യുഡിഎഫ് അംഗത്വം ഇപ്പോള്‍ സാധ്യമല്ലെന്ന് കോണ്‍ഗ്രസ്; ആശയക്കുഴപ്പം തുടരുന്നു
PV Anvar UDF Entry Crisis: അസോസിയേറ്റ് മെമ്പറാക്കാമെന്നുള്ള വാഗ്ദാനം അന്‍വര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് മുന്നണി കണ്‍വീനര്‍ പ്രകടിപ്പിച്ചത്. എന്നാല്‍ മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള മോശമായ പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് അന്‍വറിനെ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്നും അടൂര്‍ പ്രകാശ്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ പിന്‍വലിച്ചാല്‍ മുന്നണിയില്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന ഓഫര്‍ തള്ളി പി.വി. അന്‍വര്‍. അസോസിയേറ്റ് അംഗമാകേണ്ടെന്നും, മുന്നണിയില്‍ പൂര്‍ണ അംഗത്വമാണ് വേണ്ടതെന്നുമാണ് അന്‍വറിന്റെ നിലപാട്. ഇതോടെ അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിന് എഐഐസിസിയുടെ അനുമതി ആവശ്യമാണെന്ന് മുന്നണി യോഗത്തില്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ നേരിട്ടുള്ള അംഗത്വം ഇപ്പോള്‍ സാധ്യമല്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
ഷൗക്കത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ പിന്‍വലിച്ചാല്‍ യുഡിഎഫിലെ അസോസിയേറ്റ് മെമ്പറാക്കാമെന്ന തീരുമാനം മുന്നണി യോഗത്തിന് ശേഷം കണ്‍വീനര്‍ അടൂര്‍ പ്രകാശാണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിട്ട് യുഡിഎഫിലേക്ക് എടുക്കുന്നതിലുള്ള ബുദ്ധിമുട്ട് മുന്നണി കണ്‍വീനര്‍ വ്യക്തമാക്കി. അന്‍വറുമായി അടൂര്‍ പ്രകാശ് ഫോണില്‍ സംസാരിച്ചിരുന്നു. ഓണ്‍ലൈനായാണ് യുഡിഎഫ് യോഗം ചേര്‍ന്നത്.
അസോസിയേറ്റ് മെമ്പറാക്കാമെന്നുള്ള വാഗ്ദാനം അന്‍വര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് മുന്നണി കണ്‍വീനര്‍ പ്രകടിപ്പിച്ചത്. എന്നാല്‍ മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള മോശമായ പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് അന്‍വറിനെ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.




ആരെ നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞതാണ്. അതിനുശേഷമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഷൗക്കത്തിനെതിരെ അന്‍വര്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കുമെന്നാണ് പ്രതീക്ഷ. തുടര്‍ന്നുള്ള നാളുകളിലും യുഡിഎഫുമായി സഹകരിക്കണമെന്ന് അന്‍വറിനോട് പറഞ്ഞുവെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
ഇന്ത്യാ മുന്നണിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലടക്കം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി സ്വീകരിക്കുന്ന നിലപാടുകളടക്കമാണ് പാര്‍ട്ടിയെ യുഡിഎഫിലേക്ക് സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി. കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് അന്‍വര്‍ വഴങ്ങുമോയെന്ന് ഇന്നറിയാം.