Nilambur By Election 2025: പോയത് ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാൻ, പകൽ ഗീർവാണം. രാത്രി കാലുപിടുത്തം – എയറിൽ നിന്നിറങ്ങാതെ രാഹുൽ മാങ്കൂട്ടത്തിൽ

Social media trolls against Rahul Mamkootathil: സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. അൻവറുമായി കൂടിക്കാഴ്ച നടത്താൻ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Nilambur By Election 2025: പോയത് ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാൻ, പകൽ ഗീർവാണം. രാത്രി കാലുപിടുത്തം - എയറിൽ നിന്നിറങ്ങാതെ രാഹുൽ മാങ്കൂട്ടത്തിൽ

Nilambur byelection 2025

Updated On: 

01 Jun 2025 14:41 PM

കൊച്ചി: അർധരാത്രി പി.വി. അൻവറുമായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് സാമൂഹിക മാധ്യമങ്ങളിൽ ട്രോൾ മഴ. ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വവും തള്ളിപ്പറഞ്ഞതോടെ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിരോധത്തിലായി. സാമൂഹിക മാധ്യമങ്ങളിൽ രാഹുലിനെതിരെ രൂക്ഷമായ പരിഹാസങ്ങളും ട്രോളുകളുമാണ് നിറയുന്നത്.

ചില കമന്റുകൾ ഇങ്ങനെ

 

  • “പാതിരാത്രി തലയിൽ മുണ്ടിട്ട്, അൻവറിന്റെ കാൽ പിടിക്കാൻ പോയതാണോ? പകൽ ഫെയ്‌സ്ബുക്കിലിരുന്ന് തള്ളും, രാത്രിയിൽ സങ്കി-സുടാപ്പികളുടെ വീട്ടിൽ.”
  • “വെല്ലുവിളിയാണ് സാറേ ഇവന്റെ മെയിൻ. അൻവറിന്റെ വസതിയിൽ കാൽ പിടിക്കാൻ എത്തിച്ച ഭയപ്പാടിന്റെ പേരാണ് എം. സ്വരാജ്.”
  • “രാഹുൽ പോയത് ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാൻ. പകൽ ഗീർവാണം, രാത്രി കാലുപിടുത്തം.”
  • “ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ… അൻവർ തിരിഞ്ഞു നോക്കി ദാ മുറ്റത്തൊരു രാഹുൽ.”
  • “വ്യാജൻ സ്വരാജിനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കു എന്ന് വെല്ലുവിളിച്ച് ഉറങ്ങാൻ പോയി. ഉറങ്ങി എണീറ്റപ്പോൾ ദേ സ്വരാജ് നിലമ്പൂരിൽ സ്ഥാനാർത്ഥി. നിന്റെയൊക്കെ അഹങ്കാരം കാരണം നിലമ്പൂരിൽ ഇടതുപക്ഷം ഒന്ന് ഉഷാറായിട്ടുണ്ട്. നന്ദി വ്യാജ നന്ദി. ഏറ്റവും പുതിയ വാർത്ത രാത്രി അൻവറിന്റെ വീടിന്റെ തിണ്ണയിൽ കണ്ടു എന്നതാണ്. നല്ല പേടിയുണ്ട് അല്ലേ?”
  • “സ്വരാജിന്റെ പേര് കേട്ടപ്പോൾ തന്നെ 2 ദിവസത്തേക്ക് കാണാൻ ഇല്ലാത്ത വ്യാജൻ ആരുടെയോ പ്രേരണയാൽ ഉറക്കമുണർന്നപ്പോൾ.”

 

വി.ഡി. സതീശൻ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞു

 

സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. അൻവറുമായി കൂടിക്കാഴ്ച നടത്താൻ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കൂടിക്കാഴ്ച തെറ്റായി പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിലിനെ വിളിച്ച് ശാസിക്കുമെന്ന് പറഞ്ഞ വി.ഡി. സതീശൻ, അനുനയത്തിന് ഒരു ജൂനിയർ എം എൽ എയെ ആരെങ്കിലും ചുമതലപ്പെടുത്തുമോ എന്നും ചോദിച്ചു.”അൻവറിന് മുന്നിൽ വാതിൽ അടച്ചതാണ്, ഇനിയൊരു ചർച്ചയും ഇല്ലെന്ന് പറഞ്ഞതുമാണ്. അതിനിടയിൽ രാഹുൽ പോയത് തെറ്റാണ്. ഇക്കാര്യത്തിൽ വിശദീകരണം ചോദിക്കില്ല,” വി.ഡി. സതീശൻ പറഞ്ഞു.

 

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശദീകരണം

 

അതേസമയം, കൂടിക്കാഴ്ചയിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിട്ടുണ്ട്. പിണറായിസത്തിനെതിരേ നിലപാടെടുക്കുന്ന നേതാവെന്ന നിലയിലാണ് അൻവറിനെ കണ്ടതെന്നാണ് രാഹുലിന്റെ നിലപാട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ