AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nilambur By-Election Voting Live: നിലമ്പൂർ വിധിയെഴുതുന്നു, പോളിംഗ് 70 ശതമാനം കടന്നു

Nilambur By-Poll 2025 Voting Live Updates in Malayalam: വോട്ടെടുപ്പിന്റെ ഭാഗമായി മണ്ഡലത്തില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെയാണ് നിലമ്പൂരില്‍ വോട്ടെടുപ്പ് നടക്കുന്നത്.

shiji-mk
Shiji M K | Updated On: 19 Jun 2025 21:10 PM
Nilambur By-Election Voting Live: നിലമ്പൂർ വിധിയെഴുതുന്നു, പോളിംഗ് 70 ശതമാനം കടന്നു

LIVE NEWS & UPDATES

  • 19 Jun 2025 09:10 PM (IST)

    പോളിം​ഗ് 73.20 ശതമാനം

    നിലമ്പൂരിൽ 73.20 ശതമാനം പോളിം​ഗ്. അഞ്ചു വരെ 70.76 ശതമാനം പോളിം​ഗാണ് രേഖപ്പെടുത്തിയത്. പോളിം​ഗിന്റെ അവസാന മണിക്കൂറിലെ കണക്കുകൾ പുറത്തുവന്നപ്പോഴും കഴിഞ്ഞ തവണത്തെ പോളിങ് ശതമാനത്തെ മറികടക്കാനായില്ല.

  • 19 Jun 2025 06:20 PM (IST)

    വോട്ടിങ് മാമാങ്കം അവസാനിച്ചു

    നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് സമയം അവസാനിച്ചു. അഞ്ച് മണി വരെ നിലമ്പൂരില്‍ 70.76 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

  • 19 Jun 2025 06:12 PM (IST)

    നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹം – വിവി പ്രകാശിന്റെ ഭാര്യയും മകളും

    യുഡിഎഫ് സ്ഥാനാർഥി കാണാൻ വരാത്തതിൽ തങ്ങൾക്ക് പരാതിയില്ല. സ്ഥാനാർത്ഥി വന്നില്ലെങ്കിലും തങ്ങളുടെ വോട്ട് ലഭിക്കുമെന്ന യുഡിഎഫ് നേതൃത്വത്തിന്റെ വിശ്വാസമാണത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹമെന്ന് മുൻ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ കുടുംബം.

  • 19 Jun 2025 05:35 PM (IST)

    ഇനി അര മണിക്കൂർ മാത്രം; പോളിംഗ് 70 ശതമാനം കടന്നു

    നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പോളിംഗ് ആവേശകരമായ അന്ത്യത്തിലേക്ക്. വോട്ടെടുപ്പ് പൂർത്തിയാകാൻ ഇനി അര മണിക്കൂർ മാത്രം ശേഷിക്കെ, പോളിംഗ് ശതമാനം 70% കടന്നു. വൈകുന്നേരം 6 മണിയോടെ വോട്ടെടുപ്പ് അവസാനിക്കും.

  • 19 Jun 2025 05:26 PM (IST)

    എൽഡിഎഫ് പ്രവർത്തകർ കസ്റ്റഡിയിൽ

    വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിലുണ്ടായ എൽഡിഎഫ്-യുഡിഎഫ് സംഘർഷത്തിൽ 3 എൽഡിഎഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

  • 19 Jun 2025 04:35 PM (IST)

    നിലമ്പൂർ വിധിയെഴുതുന്നു, പോളിംഗ് 63% കടന്നു

    ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പോളിംഗ് 63 ശതമാനം കടന്നു. വൈകുന്നേരം 6 മണിക്ക് പോളിംഗ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് മുന്നണി പ്രവർത്തകർ.

  • 19 Jun 2025 04:33 PM (IST)

    നിലമ്പൂരിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം

    നിലമ്പൂരിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലംകോട് ഗവൺമെന്റ് യുപി സ്കൂളിൽ സജീകരിച്ച 127, 128 ,129 ബൂത്തുകളിലാണ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായത്.

  • 19 Jun 2025 03:55 PM (IST)

    മഴ മാറിയത് തുണയായി, നിലമ്പൂരിൽ പോളിങ് 49% കടന്നു

    ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പോളിംഗ് 49 ശതമാനം കടന്നു. മഴ മാറിനിന്നതും, ഉച്ചഭക്ഷണത്തിന് ശേഷമുള്ള സമയവുമാണ് വോട്ടെടുപ്പ് വർധിക്കാൻ കാരണം.

  • 19 Jun 2025 03:38 PM (IST)

    പ്രചാരണത്തിന് എന്നെ ക്ഷണിച്ചിരുന്നില്ല; ശശി തരൂർ

  • 19 Jun 2025 03:18 PM (IST)

    കർഷകരുടെ വിധിയെഴുത്ത്

    മലയോര കർഷകർ സർക്കാരിനെതിരെ വിധിയെഴുതുന്ന തിരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

  • 19 Jun 2025 02:27 PM (IST)

    പോളിംഗ് 47 % കടന്നു

    കെടാത്ത ആവേശവുമായി നിലമ്പൂരിൽ പോളിംഗ് പുരോഗമിക്കുന്നു. 12 മണി വരെയുള്ള കണക്കനുസരിച്ച് 41 ശതമാനം പോളിംഗ് ആണ് നടന്നിട്ടുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 47- ലേക്ക് ഉയർന്നു എന്നാണ് റിപ്പോർട്ട്. മഴ ഇടവിട്ടിടവിട്ട് പെയ്യുന്നുണ്ടെങ്കിലും അതിനെ അവഗണിച്ചുകൊണ്ടും വോട്ടർമാർ ആവേശത്തോടെ ബൂത്തുകളിലേക്ക് എത്തുന്നുണ്ട്.

  • 19 Jun 2025 02:05 PM (IST)

    പ്രതീക്ഷയോടെ മുന്നണികൾ

    നിലവിലെ ട്രെൻഡ് തുടർന്നാൽ 2021ലെ വോട്ടിങ് ശതമാനമായ 75.23 മറികടക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

  • 19 Jun 2025 01:29 PM (IST)

    പോളിങ് ഉയരുന്നു

    12 മണി വരെ രേഖപ്പെടുത്തിയത് 41 ശതമാനം പോളിങ്. മഴ കുറഞ്ഞതോടെ വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തി തുടങ്ങി.

  • 19 Jun 2025 01:25 PM (IST)

    Binoy Viswam: എല്‍ഡിഎഫിന് അനുകൂലമായ ട്രെന്‍ഡെന്ന് ബിനോയ് വിശ്വം

    നിലമ്പൂരില്‍ ഇടതിന് അനുകൂലമായ ട്രെന്‍ഡാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഫലപ്രഖ്യാപനം വരെ യുഡിഎഫിന് മനക്കോട്ട കെട്ടാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി

  • 19 Jun 2025 01:04 PM (IST)

    വോട്ട് രേഖപ്പെടുത്താനെത്തിയവര്‍

  • 19 Jun 2025 12:45 PM (IST)

    പോളിങ്ങില്‍ കുറവോ?

    നിലമ്പൂരില്‍ 11 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 30.15 ശതമാനം പോളിങ്. വലിയ വിജയ സാധ്യത തന്നെയാണ് മുന്നണികള്‍ പ്രവചിക്കുന്നത്.

  • 19 Jun 2025 12:39 PM (IST)

    മഴ മാറി, മാനം തെളിഞ്ഞു

    നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ആവേശം മഴയിലും കുതിര്‍ന്നില്ല. പ്രതികൂല കാലാവസ്ഥയിലും നിരവധി പേര്‍ വോട്ട് ചെയ്യാനെത്തി. മഴ മാറിയതോടെ ബൂത്തുകളില്‍ അനുഭവപ്പെടുന്നത് വന്‍ തിരക്ക്.

  • 19 Jun 2025 12:22 PM (IST)

    പോളിങ് 30 ശതമാനം കടന്നു

    നിലമ്പൂരില്‍ നിലവില്‍ പോളിങ് 30 ശതമാനം കടന്നുവെന്ന് റിപ്പോര്‍ട്ട്. ആത്മവിശ്വാസത്തില്‍ സ്ഥാനാര്‍ത്ഥികള്‍.

  • 19 Jun 2025 12:11 PM (IST)

    മോഹന്‍ ജോര്‍ജ് വോട്ട് രേഖപ്പെടുത്തി

    നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജും കുടുംബവും വോട്ട് രേഖപ്പെടുത്തി.

  • 19 Jun 2025 12:08 PM (IST)

    ‘ഭൂരിപക്ഷം 20,000 കടക്കും’

    നിലമ്പൂരിൽ യുഡിഫ് ഭൂരിപക്ഷം 20,000 കടക്കുമെന്ന് രമേശ് ചെന്നിത്തല.

  • 19 Jun 2025 11:45 AM (IST)

    ഒരാള്‍ ചെയ്തത് രണ്ട് വോട്ട്? വിവാദം

    എയുപിഎസ് തണ്ണിക്കടവ് രണ്ടാം ബൂത്തില്‍ ഒരാള്‍ രണ്ട് വോട്ട് ചെയ്തതായി റിപ്പോര്‍ട്ട്. അബദ്ധം സംഭവിച്ചതാണെന്ന് പ്രിസൈഡിങ് ഓഫീസര്‍

  • 19 Jun 2025 11:41 AM (IST)

    പോളിങ് നില

    നിലമ്പൂര്‍ 21 %
    വഴിക്കടവ് 19 %
    മൂത്തേടം 19.20 %
    എടക്കര 20.30 %
    പോത്തുകല്ല 19.80 %
    ചുങ്കത്തറ 21.50 %
    കരുളായി 19 %
    അമരമ്പലം 21.10 %

  • 19 Jun 2025 11:16 AM (IST)

    പോളിങ് 20 ശതമാനം പിന്നിട്ടു

    10 മണി വരെയുള്ള കണക്കുകള്‍ പ്രകാരം നിലമ്പൂരിലെ പോളിങ് 20 ശതമാനം പിന്നിട്ടു. മികച്ച പോളിങ് തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയില്‍ മുന്നണികള്‍

  • 19 Jun 2025 11:08 AM (IST)

    വമ്പിച്ച വിജയം

    യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം 15,000 കടക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

  • 19 Jun 2025 10:52 AM (IST)

    Aryadan Shoukath: ആര്യാടന്‍ ഷൗക്കത്ത് വോട്ടു ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍

  • 19 Jun 2025 10:37 AM (IST)

    മൂന്ന് മണിക്കൂര്‍ പിന്നിട്ടു

    നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടിങ് ആരംഭിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് ശതമാനം 17 കടന്നു.

  • 19 Jun 2025 10:16 AM (IST)

    ശക്തിപകരൂ

    നിലമ്പൂരില്‍ തനിക്ക് വളരെയേറെ പ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്. നരേന്ദ്ര മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

  • 19 Jun 2025 10:08 AM (IST)

    റീപോളിങ്

    വഴിക്കടവ് രണ്ടാം നമ്പര്‍ ബൂത്തില്‍ റീപോളിങ് ആവശ്യപ്പെടുമെന്ന് വിഎസ് ജോയ്.

  • 19 Jun 2025 09:58 AM (IST)

    Nilambur Polling: മഴയത്തും മാറിനില്‍ക്കാതെ നിലമ്പൂര്‍ ജനത

  • 19 Jun 2025 09:38 AM (IST)

    പോളിങ് ഉയരുന്നു

    വോട്ടിങ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പോളിങ് ശതമാനം 13.15 ആയി.

  • 19 Jun 2025 09:34 AM (IST)

    M Swaraj and Aryadan Shoukath: ഒരു വശത്ത് മത്സരം, മറുവശത്ത് സൗഹൃദം പുതുക്കി സ്വരാജും ഷൗക്കത്തും

    മത്സരാവേശം കൊഴുക്കുന്നതിനിടെ ഇടതു, വലതു സ്ഥാനാര്‍ത്ഥികള്‍ കണ്ടുമുട്ടി. നിലമ്പൂര്‍ വീട്ടിക്കൂത്ത് എല്‍പി സ്‌കൂളില്‍ വെച്ചാണ് എം സ്വരാജും, ആര്യാടന്‍ ഷൗക്കത്തും കണ്ടുമുട്ടിയത്. പരസ്പരം കുശലാന്വേഷണം നടത്തിയാണ് ഇരുവരും പിരിഞ്ഞത്.

  • 19 Jun 2025 09:06 AM (IST)

    ഫാഷന്‍ പരേഡ് കൊണ്ട് കാര്യമില്ല

    ഫാഷന്‍ പരേഡ് നടത്തിയിട്ട് നിലമ്പൂരിലെ വോട്ടര്‍മാരെ പറ്റിക്കാമെന്ന് ആരും കരുതണ്ട. നിലമ്പൂരില്‍ നിന്നും ജനങ്ങള്‍ കാല്‍നടയായിട്ടാണ് നിയമസഭയിലേക്ക് സത്യപ്രതിജ്ഞയ്ക്ക് പോകുകയെന്ന് പിവി അന്‍വര്‍.

  • 19 Jun 2025 09:01 AM (IST)

    ആവേശത്തോടെ ജനം പോളിങ് ശതമാനം ഉയര്‍ന്നേക്കും

    പോളിങ് ശതമാനം കഴിഞ്ഞ തവണത്തെക്കാള്‍ ഉയര്‍ന്നേക്കുമെന്ന് വിലയിരുത്തല്‍. മിക്ക പോളിങ് ബൂത്തുകളിലും വന്‍ തിരക്ക്. ഉയര്‍ന്ന പോളിങ് ശതമാനം പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

  • 19 Jun 2025 08:54 AM (IST)

    വിവാദങ്ങള്‍ ബോധപൂര്‍വം

    നിലമ്പൂരിലെ അടിസ്ഥാന സൗകര്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ബോധപൂര്‍വമാണ് വിവാദങ്ങള്‍ ഉണ്ടാക്കിയതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്.

  • 19 Jun 2025 08:39 AM (IST)

    പ്രതീക്ഷയോടെ ഷൗക്കത്ത്

    മഴയൊന്നും ഞങ്ങളെ ബാധിക്കില്ല. എന്റെ പിതാവില്ലാത്ത ആദ്യത്തെ തിരഞ്ഞെടുര്രാണിത്. നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത്

     

  • 19 Jun 2025 08:20 AM (IST)

    PV Anvar: ആത്മവിശ്വാസത്തില്‍ പിവി അന്‍വര്‍

    താന്‍ നിയമസഭയിലേക്ക് പോകുമെന്ന് പിവി അന്‍വര്‍. ഫലപ്രഖ്യാപനത്തിന് ശേഷം ആര്യാടന്‍ ഷൗക്കത്തിന് കഥയെഴുതാനും, എം. സ്വരാജിന് സെക്രട്ടേറിയേറ്റിലേക്കും പോകാമെന്ന് പരിഹാസം

  • 19 Jun 2025 08:18 AM (IST)

    2021 നെ മറികടക്കുമോ?

    2021ലെ തിരഞ്ഞെടുപ്പില്‍ 76.6 ശതമാനം പോളിങ്ങാണ് നിലമ്പൂര്‍ മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ഇത്തവണ അതില്‍ കൂടുതലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികള്‍.

  • 19 Jun 2025 08:07 AM (IST)

    വോട്ടിങ് മെഷീന്‍ തകരാര്‍

    വഴിക്കടവ് പഞ്ചായത്തിലെ മരുത ഇരുപത്തിരണ്ടാം ബൂത്തിലെ വോട്ടിങ് മെഷീന് തകരാര്‍.

  • 19 Jun 2025 08:02 AM (IST)

    നാല് ശതമാനം

    വോട്ടിങ് ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയ വോട്ട് ശതമാനം നാല് പിന്നിട്ടു

  • 19 Jun 2025 07:51 AM (IST)

    M Swaraj: വോട്ട് ചെയ്ത് സ്വരാജ്‌; ഇടതുസ്ഥാനാര്‍ത്ഥിയുടെ പ്രതികരണം

    എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജ് വോട്ട് ചെയ്തു. നല്ല ആത്മവിശ്വാസമുണ്ടെന്ന് സ്വരാജിന്റെ പ്രതികരണം

  • 19 Jun 2025 07:46 AM (IST)

    വോട്ടിംഗ് ദൃശ്യങ്ങൾ

  • 19 Jun 2025 07:36 AM (IST)

    മഴ വില്ലനല്ല

    മണ്ഡലത്തില്‍ ചെറിയ തോതില്‍ മഴയുണ്ടെങ്കിലും അത് വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവരെ ബാധിച്ചിട്ടില്ല.

  • 19 Jun 2025 07:34 AM (IST)

    വോട്ട് രേഖപ്പെടുത്തി നിലമ്പൂർ ആയിഷ

    നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നിലമ്പൂർ ആയിഷ. നേരത്തെ തന്നെ വോട്ട് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആയിഷ പ്രതികരിച്ചു

  • 19 Jun 2025 07:27 AM (IST)

    സ്വരാജ് വോട്ട് രേഖപ്പെടുത്തി

    സിപിഎം സ്ഥാനാര്‍ഥി എം സ്വരാജ് നിലമ്പൂരില്‍ വോട്ട് രേഖപ്പെടുത്തി.

  • 19 Jun 2025 07:23 AM (IST)

    വോട്ടിങ് ശതമാനം ഞെട്ടിക്കുമോ?

    നിലമ്പൂരില്‍ മികച്ച പോളിങ്. വോട്ടെടുപ്പ് ആരംഭിച്ചതു മുതല്‍ പല പോളിങ് ബൂത്തിലും കാണുന്നത് നീണ്ടനിര.

  • 19 Jun 2025 07:21 AM (IST)

    ആദ്യ വോട്ട്

    ആദ്യ വോട്ട് രേഖപ്പെടുത്തി നിലമ്പൂര്‍ ആയി. മുക്കട്ട ഗവ. എല്‍പി സ്‌കൂളിലെത്തിയാണ് ഇവര്‍ വോട്ട് ചെയ്തത്. ഈ ബൂത്തിലെ ആദ്യ വോട്ടാണ് ഇവരുടേത്.

  • 19 Jun 2025 07:18 AM (IST)

    സുരക്ഷാ ക്രമീകരണം

    മണ്ഡലത്തില ഏഴിടങ്ങളിലെ 14 പോളിങ് ബുത്തുകളെ പ്രശ്‌ന സാധ്യത ബൂത്തുകളായി പരിഗണിച്ചു. ഇവിടെ കേന്ദ്ര സേനയിലെ 40 അംഗങ്ങളെ വിന്യസിച്ചിരിക്കുകയാണ്.

  • 19 Jun 2025 07:06 AM (IST)

    വോട്ടെടുപ്പ് തുടങ്ങി

    നിലമ്പൂര്‍ വിധിയെഴുതി തുടങ്ങി. ഇടതുസ്ഥാനാര്‍ത്ഥി എം. സ്വരാജ് അടക്കമുള്ളവര്‍ വോട്ടു ചെയ്യാനെത്തി.

  • 19 Jun 2025 07:02 AM (IST)

    പോളിങ് ബൂത്തിലേക്ക്

    നിലമ്പൂരില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര

  • 19 Jun 2025 06:54 AM (IST)

    കന്നി വോട്ടർമാരുടെ എണ്ണം

    7,787 കന്നി വോട്ടര്‍മാരാണ് വോട്ടര്‍പട്ടികയില്‍ ഉള്ളത്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയിലുണ്ട്.

  • 19 Jun 2025 06:48 AM (IST)

    Nilambur

    കഴിഞ്ഞ ദിവസം വോട്ടെടുപ്പ് സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍

  • 19 Jun 2025 06:46 AM (IST)

    Nilambur Polling Booth: ആകെ 263 പോളിങ് ബൂത്തുകള്‍

    ആകെ 263 പോളിങ് ബൂത്തുകളാണുള്ളത്. ഇതില്‍ 14 എണ്ണം പ്രശ്‌ന സാധ്യത ബൂത്തുകളായി വിലയിരുത്തുന്നു. കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

  • 19 Jun 2025 06:39 AM (IST)

    വോട്ടർമാരുടെ എണ്ണം

    2,32,381 പേരാണ് വോട്ടര്‍പട്ടികയില്‍ ഉള്ളത്. ഇതിൽ 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡർമാരുമാണ് ഉള്ളത്.

  • 19 Jun 2025 06:36 AM (IST)

    വോട്ടെണ്ണല്‍

    പത്ത് സ്ഥാനാര്‍ത്ഥികളുമായി നടക്കുന്ന നിലമ്പൂര്‍ മാമാങ്കത്തിന്റെ ഫലമറിയുന്നത് ജൂണ്‍ 23നാണ്.

     

     

  • 19 Jun 2025 06:24 AM (IST)

    മത്സരാര്‍ത്ഥികള്‍ ഇവര്‍

    യുഡിഎഫിനായി ആര്യാടന്‍ ഷൗക്കത്ത്. എല്‍ഡിഎഫിനായി എം സ്വരാജ്, എന്‍ഡിഎയ്ക്കായി മോഹന്‍ ജോര്‍ജ് എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികള്‍. എസ്ഡിപിഐയ്ക്ക് വേണ്ടി സാദിഖ് നടുത്തൊടിയും സ്വതന്ത്രനായി പിവി അന്‍വറും ഉണ്ട്. ഇവര്‍ ഉള്‍പ്പെടെ ആകെ പത്ത് സ്ഥാനാര്‍ത്ഥികളാണുള്ളത്.

  • 19 Jun 2025 06:07 AM (IST)

    സ്വതന്ത്രനായി

    യുഡിഎഫിനൊപ്പം ചേര്‍ന്ന് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും സ്വതന്ത്രനായാണ് പിവി അന്‍വര്‍ ഇത്തവണയും അങ്കത്തട്ടിലേക്ക് എത്തുന്നത്. വികസനമുദ്രാവാക്യത്തില്‍ എന്‍ഡിഎ എത്തുമ്പോള്‍ നിലമ്പൂര്‍ പിടിച്ചെടുക്കുക എന്ന ബാധ്യത നിറവേറ്റനാണ് കോണ്‍ഗ്രസിന്റെ മത്സരം. ഭരണത്തുടര്‍ച്ചയുണ്ടാകുമോ എന്നറിയാന്‍ ഇടതുപക്ഷത്തിന് നിലമ്പൂര്‍ നിര്‍ണായകം.

  • 19 Jun 2025 05:57 AM (IST)

    എത്ര വോട്ടിന് അന്‍വര്‍

    2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ട 46.9 ശതമാനം വോട്ടും പിവി അന്‍വറിന് നേടാന്‍ സാധിച്ചു. 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസിന്റെ വിവി പ്രകാശിനെ അവന്‍ തോല്‍പ്പിച്ചത്.

  • 19 Jun 2025 05:48 AM (IST)

    എന്തിന് തിരഞ്ഞെടുപ്പ്?

    ഇടതുസ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പിവി അന്‍വര്‍ സര്‍ക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് രാജിവെച്ചതാണ് ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് കാരണം.

നിലമ്പൂര്‍: നിലമ്പൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന്റെ ഭാഗമായി മണ്ഡലത്തില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെയാണ് നിലമ്പൂരില്‍ വോട്ടെടുപ്പ് നടക്കുന്നത്.

Published On - Jun 19,2025 5:42 AM