PV Anvar MLA: പി.വി.അൻവർ എംഎൽഎയ്ക്ക് ജാമ്യം

PV Anvar MLA Bail: നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം കോടതി അംഗീകരിച്ചില്ല.

PV Anvar MLA: പി.വി.അൻവർ എംഎൽഎയ്ക്ക് ജാമ്യം
Updated On: 

06 Jan 2025 | 05:50 PM

ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചെന്ന കേസില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് ജാമ്യം. നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. ഉപാധികളോടെയാണ് അന്‍വറിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, അറസ്റ്റിലായ ഓരോരുത്തരുടേയും പേരില്‍ 50000 രൂപ കെട്ടിവെക്കണം എന്നീ ഉപാധികളാണ് ജാമ്യം അനുവദിച്ച് കൊണ്ട് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവ് ലഭിച്ചാലുടൻ അൻവർ ജയിലിൽനിന്ന് പുറത്തിറങ്ങും. താൻ നടത്തിയത് ന്യായമായ പ്രതിഷേധമാണെന്നും ഡിഎഫ്ഒ ആക്രമിച്ചിട്ടില്ലെന്നും അന്‍വര്‍ കോടതിയോട് പറഞ്ഞു. അതേസമയം എഫ് ഐ ആറില്‍ 11 ആളുകളുടെ പേരുണ്ടായിട്ടും റിപ്പോര്‍ട്ടില്‍ അന്‍വറിന്റെ പേരു മാത്രം ഉള്‍പ്പെടുത്തിയത് എന്തുകൊണ്ട് എന്ന് കോടതി പോലീസിനോട് ആരാഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അൻവറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഒതായിലെ വസതിയിൽ നിന്ന്  രാത്രി 9.30 ഓടെയായിരുന്നു അറസ്റ്റ്. പിന്നാലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സറ ഫാത്തിമയുടെ വസതിയിൽ ഹാജരാക്കിയ അൻവറിനെ റിമാൻഡ് ചെയ്യുകയായിരുന്നു. 14 ദിവസത്തേക്കാണ് എംഎൽഎ റിമാന്റ് ചെയ്തിരുന്നത്. തുടർന്ന് പുലർച്ചെ 2.30 ഓടെ അൻവറിനെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.

Also Read: ‘പുറത്തിറങ്ങിയാൽ കാണിച്ച് തരാം’; പിവി അൻവർ റിമാന്റിൽ

മണി എന്ന ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് എംഎൽഎ പി അൻവറിന്റെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂർ ഡി.എഫ്.ഒ ഓഫിസിലേക്ക് അതിക്രമിച്ച് കയറിയിരുന്നു. തുടർന്ന് ഇവർ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 11.30ഓടെ ആണ് സംഭവം. ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം ഒടുവിൽ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഞായറാഴ്ച അവധിയായതിനാൽ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. സംഭവത്തിൽ അന്‍വര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തത്. പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ