AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nimisha Priya Case: ‘സാമുവൽ ജെറോം അഭിഭാഷകൻ അല്ല, മധ്യസ്ഥത എന്ന പേരിൽ പണം കവർന്നു’; തലാലിന്‍റെ സഹോദരൻ

Talal’s Brother’s Facebook Post: സാമുവൽ ജെറോ തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയോ ഇതുവരെ ഒരു തരത്തിലുള്ള മധ്യസ്ഥ ചർച്ചക്കും തങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ ഒരു മെസ്സേജ് പോലും ചെയ്തിട്ടില്ലെന്നും മഹ്ദ് പറയുന്നു.

Nimisha Priya Case: ‘സാമുവൽ ജെറോം അഭിഭാഷകൻ അല്ല, മധ്യസ്ഥത എന്ന പേരിൽ പണം കവർന്നു’; തലാലിന്‍റെ സഹോദരൻ
Nimisha Priya CaseImage Credit source: facebook
sarika-kp
Sarika KP | Updated On: 21 Jul 2025 13:40 PM

സനാ: നിമിഷ പ്രിയയുടെ മോചനത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍ അബ്ദുൽ ഫത്താഹ് മഹ്ദി. സാമുവൽ ജെറോം അഭിഭാഷകൻ അല്ലെന്നും നിമിഷ പ്രിയയുടെ കുടുംബത്തിന്റെ യമനിലെ പ്രതിനിധിയായി പവർ ഓഫ് അറ്റോർണി ഉള്ള ആൾ മാത്രമാണെന്നും അദ്ദേഹം പറയുന്നു. മധ്യസ്ഥത എന്ന പേരിൽ സാമുവൽ ജെറോം പണം കവർന്നെന്നും ഇദ്ദേഹം ആരോപിക്കുന്നു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മഹ്ദി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അറബിയിലുള്ള കുറിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തര്‍ജ്ജമ ചെയ്താണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. സാമുവൽ ജെറോ തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയോ ഇതുവരെ ഒരു തരത്തിലുള്ള മധ്യസ്ഥ ചർച്ചക്കും തങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ ഒരു മെസ്സേജ് പോലും ചെയ്തിട്ടില്ലെന്നും മഹ്ദ് പറയുന്നു. അങ്ങനെ അല്ലെങ്കിൽ തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും അദ്ദേഹം കുറിച്ചു. നിമിഷപ്രിയയ്ക്ക് പ്രസിഡന്‍റ് വധശിക്ഷ വിധിച്ചതിനു ശേഷമാണ് സനയിൽ വച്ച് താൻ അദ്ദേഹത്തെ കണ്ടുമുട്ടിയെന്നും അന്ന് തന്റെ സന്തോഷം കണ്ട് സാമുവല്‍ ജെറോം അഭിനന്ദനങ്ങള്‍ നേർന്നതായും മഹദ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Also Read:നീതിയുടെ തുടക്കമോ? അതുല്യയുടെ ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു

സാമൂവൽ ഉന്നയിക്കുന്ന എല്ലാ അവകാശവാദങ്ങളും കളവാണെന്നും മധ്യസ്ഥ ചർച്ചയ്ക്ക് എന്ന പേരിൽ അവസാനം കൈപ്പറ്റിയ നാല്പത്തിനായിരം ഡോളർ ഉൾപ്പെടെയുള്ള പണം സാമുവൽ കരസ്ഥമാക്കിയിട്ടുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. തന്റെ സഹോദരന്റെ രക്തത്തിൽ വ്യാപാരം നടത്തുകയാണെന്നും മഹ്ദി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.