NimishaPriya: നിമിഷ പ്രിയയുടെ വധശിക്ഷാ വിഷയത്തിൽ ഇടപെടുന്നതില്‍ പരിമിതി- കേന്ദ്രസര്‍ക്കാര്‍

Nimisha Priya Punishment Case: എല്ലാവിധ ചർച്ചകളും നടത്തിയതായും, നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യ തലത്തിൽ ചർച്ചകൾ നടത്താനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

NimishaPriya: നിമിഷ പ്രിയയുടെ വധശിക്ഷാ വിഷയത്തിൽ ഇടപെടുന്നതില്‍ പരിമിതി- കേന്ദ്രസര്‍ക്കാര്‍

Nimisha Priya

Updated On: 

14 Jul 2025 15:10 PM

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സാഹചര്യം നിർഭാഗ്യകരമാണെന്നും, പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ചെയ്യാൻ കഴിയുന്നതിന് പരിമിതിയുണ്ടെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ വെങ്കിട്ടരമണി കോടതിയെ അറിയിച്ചു.

 

നയതന്ത്ര ഇടപെടലിലെ പരിമിതികളും സ്വകാര്യ ചർച്ചകളും

എല്ലാവിധ ചർച്ചകളും നടത്തിയതായും, നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യ തലത്തിൽ ചർച്ചകൾ നടത്താനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. യെമനിൽ സ്വാധീനമുള്ള ആളുകൾ വഴിയാണ് ഈ ചർച്ചകൾ നടത്തുന്നതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ചെയ്യാവുന്ന കാര്യങ്ങൾ എല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

സുപ്രീം കോടതിയുടെ നിലപാടും നിമിഷപ്രിയയുടെ സ്ഥിതിയും
വധശിക്ഷ നടപ്പാക്കുകയാണെങ്കിൽ അത് ഏറെ ദുഃഖകരമാണെന്നും, നല്ലത് സംഭവിക്കട്ടെയെന്ന് കാത്തിരിക്കാമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അനൗദ്യോഗിക ആശയവിനിമയം നടക്കട്ടെ എന്ന് പറഞ്ഞ സുപ്രീം കോടതിക്ക് ഈ വിഷയത്തിൽ ഒരു നിർദേശം നൽകാനാവില്ലെന്നും വ്യക്തമാക്കി. കേസ് നിരീക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയ കോടതി, ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

 

മുഖ്യമന്ത്രിയുടെ കത്തും വധശിക്ഷാ ഉത്തരവും

നിമിഷപ്രിയയുടെ ജയിൽ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വീണ്ടും കത്തയച്ചിരുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നായിരുന്നു ആവശ്യം. വധശിക്ഷ ജൂലൈ 16-ന് നടപ്പാക്കുമെന്നറിഞ്ഞതിനാൽ ഉടൻ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറുകയും ചെയ്തിരുന്നു. 2017 മുതൽ സനായിലെ ജയിലിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയ തടവിൽ കഴിയുന്നത്. 2017 ജൂലൈയിൽ യെമൻ പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയെ യെമൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2020-ൽ സനായിലെ വിചാരണ കോടതിയും യെമൻ സുപ്രീം കോടതിയും ഈ വധശിക്ഷ ശരിവെക്കുകയായിരുന്നു. നിരവധി മോചനശ്രമങ്ങൾ പലപ്പോഴായി നടന്നുവെങ്കിലും ഫലപ്രാപ്തിയിൽ എത്തിയില്ല.

കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ