“ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ” പിണറായിയെ പുകഴ്ത്തി പാട്ടെഴുതിയ ജീവനക്കാരൻ്റെ സേവനം ഇനി വേണ്ടെന്ന് യു.ഡി.എഫ്

UDF fires employee behind viral musical tribute to Pinarayi Vijayan: മുൻപ് സി.പി.എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന മെഗാ തിരുവാതിരയുടെ ഗാനവും വിവാദമായിരുന്നു. ‘ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവുതന്നെ.’ എന്നതുൾപ്പടെ ഗാനത്തിലെ വരികൾ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചെമ്പടയ്ക്ക് കാവലാൾ എന്ന ഗാനവും എത്തിയത്.

“ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ” പിണറായിയെ പുകഴ്ത്തി പാട്ടെഴുതിയ ജീവനക്കാരൻ്റെ സേവനം ഇനി വേണ്ടെന്ന് യു.ഡി.എഫ്

Pinarayi Vijayan

Published: 

14 Jun 2026 | 09:10 AM

തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെ പുകഴ്ത്തി പാട്ടെഴുതിയ ഇടത് അനുകൂലം സർവീസ് സംഘടന നേതാവിൻ്റെ സെക്രട്ടേറിയറ്റിലെ സേവനം ഇനി വേണ്ടെന്ന് യു.ഡി.എഫ്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാവായിരുന്ന പൂവത്തൂർ ചിത്രസേനൻ്റെ സേവനമാണ് യു.ഡി.എഫ് സർക്കാർ അവസാനിപ്പിച്ചത്. പൊതുഭരണ വകുപ്പിൽ നിന്നും വിരമിച്ച ശേഷവും ചിത്രസേനൻ ധനവകുപ്പിൽ സ്പെഷ്യൽ മെസഞ്ചർ എന്ന തസ്തികയിൽ സേവനം തുടരുകയായിരുന്നു. മുഖ്യമന്ത്രിക്ക് സ്തുതി പാടിയതിനുള്ള പ്രത്യുപകാരമാണ് ധനവകുപ്പിലെ ഈ നിയമനം എന്ന് ആരോപണം ഉയർന്നിരുന്നു.

ഇടത് അനുകൂല സർവീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ സുവർണ ജൂബിലിയുടെ ഭാഗമയാണ് ഈ ഗനം ഒരുക്കിയത്. ഗാനം പുറത്തിറങ്ങിയതോടെ വലിയ വിവാദമാണ് അന്ന് സംസ്ഥാനത്ത് ഉണ്ടൗയത്. മുഖമന്ത്രിയായിരുന്ന പിണറായി വിജയനെ വേദിയിലിരുത്തി 100 വനിതകൾ ചേർന്ന് ഗാനം ആലപിക്കാനായിരുനു ആദ്യം തിരുമാനിച്ചിരുന്നത്. എന്നാൽ വാഴ്ത്തുപാട്ട് മാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമായതോടെ ഗാനാലാപനം ഉപേക്ഷിച്ചേക്കും എന്നും വാർത്തകൾ വന്നിരുന്നു.

Also Read: Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള കേസ്; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന, സാമ്പിളുകൾ ശേഖരിക്കും

താൻ വ്യക്തിപൂജയ്ക്ക് നിന്നുക്കൊടുക്കുന്ന ആളല്ലെന്നും, എന്നാൽ അധിക്ഷേപങ്ങൾക്കിടയിൽ കുറച്ച് പുകഴ്ത്തലാകാം എന്നുമായിരുന്നു. വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അന്ന് പിണറായി വിജയൻ്റെ മറുപടി. “ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കുകയ..” എന്ന ഗാനം കേട്ടുകൊണ്ടാണ് അന്ന് പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി വേദിയിലേക്ക് എത്തിയത്.

മുൻപ് സി.പി.എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന മെഗാ തിരുവാതിരയുടെ ഗാനവും വിവാദമായിരുന്നു. ‘ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവുതന്നെ.’ എന്നതുൾപ്പടെ ഗാനത്തിലെ വരികൾ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചെമ്പടയ്ക്ക് കാവലാൾ എന്ന ഗാനവും എത്തിയത്.

ഗാനത്തിൻ്റെ വരികൾ ഇങ്ങനെ

ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കുകയാ.

വിപ്ലവത്തിൻ്റെ പാതയിൽ ജയിലറകൾ താണ്ടിയും ശക്തമായ മർദ്ദനങ്ങൾ ഏറ്റ ധീര സാരഥി, സാരഥി, ധീര സാരഥി, ധീര സാരഥി. പിണറായി വിജയൻ.

വിപ്ലവത്തിൻ്റെ പാതകളിൽ ദുരിതപൂർണ്ണ ജീവിതം. കുടുംബബന്ധം ഒന്നിനും തടസ്സമല്ല ദൃഢഗുണം. സമരജ്വാലയേറ്റി നീ ഭരണകാലമാകെയും. വർഗ്ഗബോധധാരയിൽ തൊഴിലാളികൾക്കു തോഴനായ്.

ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായിടും ചെങ്കൊടിയുടെ പ്രഭയിലൂടെ മാനവർക്ക് മാതൃക. മർദ്ദനങ്ങൾ ഏറ്റിടുമ്പോഴും തലകുനിച്ചിടാതെ നീ, കാക്കിയിട്ട കോമരങ്ങളെ ധീരനായ് മറികടന്നതും.

അടിയന്തിരാവസ്ഥയിൽ തച്ചുടച്ച ദേഹവും. ഷോഡവസ്ത്രധാരിയായ് സഭയിലേക്ക് വന്നതും, ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായിടും ചെങ്കൊടിയുടെ പ്രഭയിലൂടെ മാനവർക്ക് മാതൃക.

നിൻ്റെ പാതയിൽ തടസ്സമായിടുന്ന കനലുകൾ പാറപോൽ ഉറച്ച കൈകളിൽ നാടിനെ ചേർക്കും അന്ധഭ്രാന്തരെ അകറ്റി നിർത്തി മാനവർക്ക് രക്ഷയേകി ക്ഷേമ സേവനങ്ങൾ നൽകി വികസനത്തിൻ പാതയിൽ, കൈവിളക്കുമായി വഴികാട്ടി നീയീ നാടിനാൽ. രോഗദുരിതകാലവും കാലവർഷക്കെടുതിയും ആയിരങ്ങളെ കവർന്ന നാളിലീ തളർന്നിടാതെ ജീവനുള്ള നാൾവരെ സുരക്ഷിതത്വമേകിടാൻ, വർഗ്ഗശക്തി ഹൃത്തിലേറ്റിയണിനിരന്നീ അണികളാം, വിജയവഴിയിലായ്, വിജയവഴിയിലായ്, വിജയവഴിയിലായ്,

English Summary

A pro-Left union leader’s service at the Kerala Secretariat has been terminated. The employee, Poovathoor Chithrasenan, penned and composed a musical tribute hailing former Chief Minister Pinarayi Vijayan, drawing severe backlash and subsequent administrative action by the current UDF administration.

Follow Us
Related Stories
Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല, നെയ്യിന് ഗുണനിലവാരമില്ലെന്ന് ദേവസ്വം ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ല; ചെയർമാൻ
അ‌തിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രി, പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നു: വിശദീകരിച്ച് സർക്കാർ
‘ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത്’; വിരുന്ന്, ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി
Kerala Rain Alert: വീണ്ടും ചക്രവാതച്ചുഴി! 12 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; വരുന്ന അഞ്ചുദിവസവും ശക്തമായ കാറ്റും മഴയും
മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി
Kerala Lottery Result Today: തോരാമഴയിലും ഭാഗ്യം തേടിയെത്താം; ഭാഗ്യതാര ലോട്ടറി ഫലം!
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ