R Sreelekha: പോടാ പുല്ലേ പോലീസില്‍ ശ്രീലേഖയ്ക്ക് ഇന്ന് നോട്ടീസ് നല്‍കും; ന്യായീകരണങ്ങള്‍ ഏറ്റില്ല

Kerala Police Slogan Controversy Notices to R Sreelekha: ചോദ്യം ചെയ്യലിനായി പോലീസ് സ്‌റ്റേഷനില്‍ ഹജരാകണമെന്നാണ് നിര്‍ദേശം. നേരത്തെ ശ്രീലേഖയെ ഒഴിവാക്കിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ട് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ശ്രീലേഖയെ കേസില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു, ഇതോടെ പ്രതിചേര്‍ക്കുകയായിരുന്നു.

R Sreelekha: പോടാ പുല്ലേ പോലീസില്‍ ശ്രീലേഖയ്ക്ക് ഇന്ന് നോട്ടീസ് നല്‍കും; ന്യായീകരണങ്ങള്‍ ഏറ്റില്ല

ആര്‍ ശ്രീലേഖ

Edited By: 

Arun Nair | Updated On: 27 Apr 2026 | 12:05 PM

തിരുവനന്തപുരം: പോലീസിനെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിന് മുന്‍ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍ ശ്രീലേഖയ്ക്ക് ഇന്ന് നോട്ടീസ് നല്‍കും. വട്ടിയൂര്‍ക്കാവ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനം നടത്തുകയും പോലീസ് സേനയെ അധിക്ഷേപിക്കുന്ന വിധത്തില്‍ ശ്രീലേഖയും പാര്‍ട്ടി പ്രവര്‍ത്തകരും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ശ്രീലേഖ ഉള്‍പ്പെടെ 20 പേര്‍ക്കാണ് നോട്ടീസ് നല്‍കുക.

ചോദ്യം ചെയ്യലിനായി പോലീസ് സ്‌റ്റേഷനില്‍ ഹജരാകണമെന്നാണ് നിര്‍ദേശം. നേരത്തെ ശ്രീലേഖയെ ഒഴിവാക്കിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ട് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ശ്രീലേഖയെ കേസില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു, ഇതോടെ പ്രതിചേര്‍ക്കുകയായിരുന്നു.

നിയമവിരുദ്ധമായി സംഘം ചേരല്‍, പോലീസിന്റെ ജോലി തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഈ കുറ്റങ്ങള്‍ക്ക് ആറ് മാസത്തില്‍ താഴെ ശിക്ഷ ലഭിക്കും. എന്നാല്‍ കേസില്‍ അറസ്റ്റ് വേണ്ടെന്നാണ് പോലീസിന്റെ നിലപാട്.

പോടാ പുല്ലേ പോലീസേ

പോടാ പുല്ലേ പോലീസേ എന്ന് വിളിച്ചുകൊണ്ടായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ വട്ടിയൂര്‍ക്കാവ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനം നടത്തിയത്. ബിജെപി-പോലീസ് സംഘര്‍ഷത്തിന് പിന്നാലെ സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഭവമുണ്ടായത്.

ശ്രീലേഖയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാത്തതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിരമിച്ച ഉദ്യോഗസ്ഥരുടെ വാക്കുകേട്ടാണോ സിറ്റി പോലീസ് കമ്മീഷണര്‍ പ്രവര്‍ത്തിക്കുന്നതൈന്ന് വികെ പ്രശാന്ത് ചോദിച്ചു. ഇതിന് പിന്നാലെ ശ്രീലേഖയെയും പ്രതിചേര്‍ത്ത് വട്ടിയൂര്‍ക്കാവ് പോലീസ് നെടുമങ്ങാട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കേസില്‍ ശ്രീലേഖ അഞ്ചാം പ്രതിയാണ്. ശ്രീലേഖയുടെ മുദ്രാവാക്യത്തിനെതിരെ പോലീസ് ഉദ്യോഗസ്ഥരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ന്യായീകരണം നല്‍കി പിന്നീട് ശ്രീലേഖ എത്തി.

സര്‍വീസില്‍ ഉള്ളപ്പോഴും വിളിച്ചിട്ടുണ്ട്

പോലീസിനെതിരെയുള്ള വിവാദ മുദ്രാവാക്യത്തെ ന്യായീകരിച്ച് ശ്രീലേഖ രംഗത്തെത്തിയിരുന്നു. സര്‍വീസില്‍ ഉള്ളപ്പോഴും തെറ്റ് ചെയ്യുന്ന പോലീസുകാരെ പോടാ പുല്ലേ എന്നി വിളിച്ചിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. അന്ന് ഇതെല്ലാം വിളിച്ചപ്പോഴും ഒരു അസോസിയേഷനും നേതാവും തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും സമൂഹമാധ്യമത്തില്‍ ശ്രീലേഖ കുറിച്ചു.

Also Read: Neyyattinkara Murder: നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി യുവാവ്‌

ശ്രീലേഖയുടെ വാക്കുകള്‍ നോക്കാം…

ഞാന്‍ പോലീസ് സേനയില്‍ ഇരുന്നപ്പോഴും തെറ്റുകള്‍ ചെയ്തുകൂട്ടുന്ന പോലീസ് ഉദ്യോഗസ്ഥരെ പോടാ, പുല്ലേ എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്. ഗുരുതര തെറ്റുകള്‍, അഴിമതി എന്നിവ ചെയ്യുന്ന പല പോലീസുകാരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലര്‍ക്കും എതിരെ കേസുകള്‍ എടുത്തിട്ടുണ്ട്, പല പോലീസുകാരും അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

അന്നൊന്നും ആരും, ഒരു രാഷ്ട്രീയ, പോലീസ് അസോസിയേഷന്‍ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകള്‍ ചെയ്തു കൂട്ടുന്ന ഒരുത്തനെ പോടാ എന്ന് വിളിച്ചതില്‍ ഇവരൊക്കെ തെറ്റ് കാണുന്നത്? എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയോട് അവധിയില്‍ പ്രവേശിക്കാനെങ്കിലും നിര്‍ദ്ദേശിച്ചല്ലോ? നല്ല കാര്യം, ഡിജിപിക്ക്, പോലീസ് കമ്മിഷണര്‍ക്ക് നന്ദി!

Follow Us
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
വെളുത്തുള്ളി ചതച്ച് തളിച്ചാൽ പാമ്പ് വരില്ലേ?
കള്ളം പറഞ്ഞാൽ ശരീരം ചൂടാകുമോ?
ഷൂസിനുള്ളില്‍ പാമ്പ് കയറുന്നതിന് കാരണമെന്ത്? ശ്രദ്ധിച്ചോളൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്