Onam 2025: ഇത്തവണ ഹരിത ഓണം, ആഘോഷങ്ങൾ പ്ലാൻ ചെയ്യും മുമ്പ് സർക്കാർ നിർദ്ദേശങ്ങൾ നോക്കൂ
Kerala Government to Enforce Green Protocol for Onam celebrations: ഹരിത ചട്ടങ്ങൾ പാലിച്ച് ഓണാഘോഷം നടത്തുന്ന സ്ഥാപനങ്ങൾ, റസിഡന്റ് അസോസിയേഷനുകൾ, വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, ക്ലബ്ബുകൾ എന്നിവയ്ക്ക് തദ്ദേശീയ തരത്തിൽ പുരസ്കാരങ്ങൾ നൽകും.

Onam
തിരുവനന്തപുരം: ഇത്തവണത്തെ ഓണം പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നടത്താൻ സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കും മറ്റ് ഏജൻസികൾക്കും നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് പൂക്കൾ, കൊടി തോരണങ്ങൾ, ഇലകൾ, പ്ലേറ്റുകൾ, കപ്പുകൾ, എന്നിവ പൂർണമായും ഒഴിവാക്കണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകളോ പാത്രങ്ങളോ വഴിയോര കച്ചവടക്കാർ ഉൾപ്പെടെ ആരും ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.
മഹാബലി വൃത്തിയുടെ ചക്രവർത്തി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ഓണാഘോഷം. ഓണത്തിന് മുന്നോടിയായി ഓഗസ്റ്റിലെ മൂന്നാം ശനിയാഴ്ച എല്ലാ പൊതു ഇടങ്ങളും വൃത്തിയാക്കാൻ ജനകീയ യജ്ഞം സംഘടിപ്പിക്കും. ഇതിൽ ക്ലബ്ബുകൾ, റസിഡന്റ് അസോസിയേഷനുകൾ, തുടങ്ങിയ സംഘടനകളുടെ സഹകരണം ഉറപ്പാക്കാനും തീരുമാനമായി.
Also Read:വെളിച്ചെണ്ണ സബ്സിഡി അരലിറ്ററിന്, പക്ഷേ ഒരു ലിറ്റർ വാങ്ങണം! ഇതെന്ത് കണക്ക്?
ഹരിത ചട്ടങ്ങൾ പാലിച്ച് ഓണാഘോഷം നടത്തുന്ന സ്ഥാപനങ്ങൾ, റസിഡന്റ് അസോസിയേഷനുകൾ, വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, ക്ലബ്ബുകൾ എന്നിവയ്ക്ക് തദ്ദേശീയ തരത്തിൽ പുരസ്കാരങ്ങൾ നൽകും. മികച്ച ക്ലബ്ബുകൾക്ക് ഹരിത സർട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച പഞ്ചായത്തിനും നഗരസഭയ്ക്കും പ്രത്യേക പുരസ്കാരങ്ങൾ നൽകാനും തീരുമാനം ആയിട്ടുണ്ട്.
ആഘോഷങ്ങളിൽ മാലിന്യം പരമാവധി കുറയ്ക്കണമെന്നും നിരോധനത്തെ പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരം പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്നും ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അഭ്യർത്ഥിച്ചു.