Onam 2025: ഓണാഘോഷങ്ങൾക്ക് തിരികൊളുത്തി മൂലം നാൾ; പുലികളിക്ക് തുടക്കം

Onam 2025, Seventh day, Moolam: ഉടുക്കും തകില്‍ വാദ്യങ്ങളുമാണ് പുലികളിയിൽ ഉപയോഗിക്കാറുള്ളത്. ഒരു വേട്ടക്കാരനും സംഘത്തിലുണ്ടാകും. 

Onam 2025: ഓണാഘോഷങ്ങൾക്ക് തിരികൊളുത്തി മൂലം നാൾ; പുലികളിക്ക് തുടക്കം

പ്രതീകാത്മക ചിത്രം

Published: 

02 Sep 2025 06:28 AM

ഓണാഘോഷ തിമിർപ്പിലാണ് ഓരോ മലയാളികളും. മാവേലി തമ്പുരാനെ വരവേൽക്കാൻ നാടും ന​ഗരവും ഒരുങ്ങി കഴിഞ്ഞു. ഓണാഘോഷത്തിന്റെ ഏഴാം നാളായ ഇന്ന് മൂലം നക്ഷത്രമാണ്. ഇത്തവണ ഓണം നാളില്‍ മൂലം വന്നിരിക്കുന്നത് 2025 സെപ്റ്റംബര്‍ 2 ചൊവ്വാഴ്ചയാണ്.

മൂലം നാൾ മുതലാണ് ഓണാഘോഷങ്ങള്‍ ആരംഭം കുറിക്കുന്നത്. പരമ്പരാഗത കലാരൂപങ്ങളും ഘോഷയാത്രയുമായി ഓണരാവിന്റെ മാറ്റുകൂടും. കേരളത്തിന്റെ തനത് കലാരൂപമായ പുലികളിക്ക് തുടക്കം കുറിക്കുന്നതും ഇന്നേ ദിവസമാണ്. കൂടാതെ തിരുവാതിര കളി അഥവാ കൈകൊട്ടി കളിയും ആരംഭിക്കുക ഓണത്തിന്റെ ഏഴാം ദിനമായ മൂലം നാളിലാണ്.

പുലികളി

പ്രധാനമായും ഓണനാളിൽ കണ്ടുവരുന്ന കലാരൂപമായ പുലി കളിക്ക് ഏകദേശം 200 വര്‍ഷത്തെ പഴക്കമുണ്ട്. ഇത് അവതരിപ്പിക്കുന്ന കലാകാരന്മാര്‍ അന്നേദിവസം ശരീരം മുഴുവൻ പുലിയുടെ ശരീരത്തിലുള്ളതുപോലെ വരകൾ വരയ്ക്കുകയും മുഖം മൂടി ധരിക്കുകയും ചെയ്യും. കടും മഞ്ഞ നിറവും കറുപ്പ് നിറത്തിലുള്ള ചായങ്ങളും ഉപയോഗിച്ചാണ് ശരീരത്തില്‍ വരയ്ക്കുന്നത്. എന്നിട്ട് വാദ്യമേളങ്ങള്‍ക്കനുസരിച്ച് ചുവെടുവെക്കും. ഉടുക്കും തകില്‍ വാദ്യങ്ങളുമാണ് പുലികളിയിൽ ഉപയോഗിക്കാറുള്ളത്. ഒരു വേട്ടക്കാരനും സംഘത്തിലുണ്ടാകും.

ALSO READ: മടി വേണ്ട … ധൈര്യമായി നേരാം മൂലം ദിനത്തിൽ ആശംസകൾ …

മൂലം നാളിലെ പൂക്കളം

മൂലം നാളില്‍ ഇടുന്ന പൂക്കളത്തിനും പ്രത്യേകതകളുണ്ട്. ഈ ദിവസം ചതുരാകൃതിയില്‍ ആയിരിക്കണം പൂക്കളം ഇടുന്നത്. മാത്രമല്ല ഓണത്തിന്റെ ഏഴാം നാൾ മുതൽ പൂക്കളത്തിന് ഏത് ആകൃതി വേണമെങ്കിലും നൽകാം എന്നതും മറ്റൊരു സവിശേഷതയാണ്. വാടാര്‍മല്ലി, തുമ്പ, മുല്ലപ്പൂ, വെള്ള നിറത്തിലുള്ള മറ്റ് പൂക്കള്‍, മഞ്ഞ കോളാമ്പി എന്നിവയെല്ലാം ഉപയോഗിച്ചാണ് പൂക്കളം ഒരുക്കുക. മൂലം നാളില്‍ ഏഴിനം പൂക്കള്‍ കൊണ്ട് പൂക്കളം തീര്‍ക്കണം എന്നാണ് പറയാറുള്ളത്. പൂക്കളത്തിന്റെ നാലുദിക്കിലും ഈര്‍ക്കില്‍ കുത്തി നിര്‍ത്തി പൂ വെച്ച് അലങ്കരിക്കുന്ന രീതിയും ചിലയിടങ്ങളില്‍ കണ്ടുവരുന്നുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ