Onam 2025 Atham : പറ നിറയെ പൂവളക്കും അത്തം നാളായി… പത്തു നാളിന്റെ ആഘോഷക്കൊടിയേറ്റം അറിയേണ്ടവ.. കരുതേണ്ടവ

Onam 2025 starts on Atham Day; അത്തം നാളിൽ ഒറ്റ വട്ടത്തിൽ 'അത്തപ്പൂ' എന്നറിയപ്പെടുന്ന പൂക്കളം ഒരുക്കുന്നു. പിന്നീട് ഓരോ ദിവസവും കൂടുതൽ വട്ടങ്ങൾ ചേർത്തും പൂക്കളുടെ എണ്ണം കൂട്ടിയും പൂക്കളം വലുതാക്കുന്നു.

Onam 2025 Atham : പറ നിറയെ പൂവളക്കും അത്തം നാളായി... പത്തു നാളിന്റെ ആഘോഷക്കൊടിയേറ്റം അറിയേണ്ടവ.. കരുതേണ്ടവ

Onam 2025 Atham

Updated On: 

25 Aug 2025 | 01:47 PM

കൊച്ചി: പൂക്കളും പൂവിളിയുമായി ഒരോണക്കാലം കൂടി വരവായി. മഴ തെല്ലൊന്നു മാറി വെയിൽ വന്നതോടെ ഓണക്കാലത്തിന്റെ തെളിമ പ്രകൃതിയിലും വന്നു കഴിഞ്ഞു. ചിങ്ങമാസത്തിലെ അത്തം നാളിൽ തുടങ്ങി പത്ത് ദിവസം നീണ്ടുനിൽക്കുന്നതാണ് ഓണാഘോഷം. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 5 വരെ നീണ്ടുനിൽക്കുന്ന ഓണാഘോഷം കേരളീയ സംസ്‌കാരത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ്.

ഐതിഹ്യപ്രകാരം, തന്റെ പ്രജകളെ കാണാൻ പാതാളത്തിൽ നിന്ന് മഹാബലി ചക്രവർത്തി എത്തുന്നത് ഈ ദിവസങ്ങളിലാണ്. മഹാബലിയെ വരവേൽക്കാനായി വീടുകൾ അലങ്കരിച്ചും, പൂക്കളം ഒരുക്കിയും, വിഭവസമൃദ്ധമായ സദ്യ ഒരുക്കിയുമാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്.

 

അത്തം ദിനം: ഓണാഘോഷങ്ങളുടെ തുടക്കം

 

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന പ്രധാന ദിവസമാണ് അത്തം. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ നടക്കുന്ന പ്രസിദ്ധമായ അത്തച്ചമയം ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമിടുന്നത്. ഈ ദിവസം മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നു.

 

അത്തപ്പൂ

 

അത്തം നാളിൽ ഒറ്റ വട്ടത്തിൽ ‘അത്തപ്പൂ’ എന്നറിയപ്പെടുന്ന പൂക്കളം ഒരുക്കുന്നു. പിന്നീട് ഓരോ ദിവസവും കൂടുതൽ വട്ടങ്ങൾ ചേർത്തും പൂക്കളുടെ എണ്ണം കൂട്ടിയും പൂക്കളം വലുതാക്കുന്നു. ഇത് വളർച്ചയുടെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കുന്നു.
ഓണത്തിന് വീടുകൾ അലങ്കരിക്കുന്നത് ഒരു പ്രധാന ചടങ്ങാണ്. അത്തം ദിവസം അത്തപ്പൂക്കളം ഇട്ട് തുടങ്ങുന്നതോടൊപ്പം വീടുകൾ വൃത്തിയാക്കുകയും ഓണത്തിനായി ഒരുങ്ങുകയും ചെയ്യുന്നു.

 

ഓണസദ്യ

 

ഓണത്തിന്റെ ഏറ്റവും വലിയ ആകർഷണം ഓണസദ്യയാണ്. അത്തം ദിനം മുതൽ സദ്യക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. തിരുവോണം നാളിൽ, വാഴയിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യയോടെയാണ് ആഘോഷം പൂർണ്ണമാകുന്നത്. ഒമ്പത് മുതൽ മുപ്പത് വരെ വിഭവങ്ങൾ സദ്യയിൽ ഉൾപ്പെടുന്നു. സാമ്പാർ, രസം, പായസം തുടങ്ങിയ വിഭവങ്ങൾ സമൃദ്ധിയുടെയും ആതിഥേയത്വത്തിന്റെയും പ്രതീകമാണ്. അത്തം ദിനം ഓണാഘോഷങ്ങളുടെ തുടക്കം കുറിക്കുന്നു.

Related Stories
Viral Video: ആഡംബര കാറുകൾ മുതൽ ഹെവി-ഡ്യൂട്ടി യന്ത്രങ്ങൾ വരെ; കേരളത്തിന്റെ ഈ ‘ഡ്രൈവർ അമ്മയെ’ അറിയുമോ
Guruvayoor weddings; വീണ്ടും ​വരുന്നു ഗുരുവായൂരിൽ ഒറ്റ ദിവസം റെക്കോഡ് കല്യാണങ്ങൾ, പല ചടങ്ങുകളും വെട്ടിച്ചുരുക്കും
Amrit Bharat Express Shedule : കേരളത്തിൻ്റെ അമൃത് ഭാരത് എക്സ്പ്രസിൻ്റെ ഷെഡ്യൂൾ എത്തി, സ്റ്റോപ്പുകളും സമയവും ഇതാ
Thiruvananthapuram Traffic Restrictions: പ്രധാനമന്ത്രി തിരുവനന്തപുരത്ത്, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം
Ganesh Kumar: ‘ഉമ്മൻ ചാണ്ടി എന്നെ ചതിച്ചു, കുടുംബം തകർത്തു’; ആഞ്ഞടിച്ച് ഗണേഷ് കുമാർ
Twenty 20 Joins NDA: കേരള രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്‌! ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം