AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: 15 കോടി പോലുമില്ല, പിന്നെ എത്രയെത്തും അക്കൗണ്ടില്‍? ഓണം ബമ്പര്‍ വിഷമിപ്പിക്കുമോ?

25 Crore Lottery Winner Amount After Tax: 25 കോടിയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. 25 കോടിക്ക് പുറമെ കോടികള്‍ തന്നെയാണ് അതിന് താഴെയും സമ്മാനത്തുകകളായി വരുന്നത്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്ക്, ലോട്ടറി ഏജന്റിനും കോടി തന്നെയാണ് കമ്മീഷന്‍ ലഭിക്കുന്നത്.

Onam Bumper 2025: 15 കോടി പോലുമില്ല, പിന്നെ എത്രയെത്തും അക്കൗണ്ടില്‍? ഓണം ബമ്പര്‍ വിഷമിപ്പിക്കുമോ?
ഓണം ബമ്പര്‍ Image Credit source: Jai Jalaram Lotteries Facebook Page
shiji-mk
Shiji M K | Published: 25 Aug 2025 12:02 PM

കര്‍ക്കടകം കഴിഞ്ഞ് ചിങ്ങം വന്നെത്തി, കേരളമൊന്നാകെ ഓണം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. വെറുതെ ഒരു ഓണാഘോഷമല്ല, അതിനോടൊപ്പം 25 കോടിയുടെ ഭാഗ്യം കൂടി മലയാളികളെ തേടിയെത്തുന്നുണ്ട്. അതിവേഗമാണ് ഓണം ബമ്പര്‍ വില്‍പന നടക്കുന്നത്. സെപ്റ്റംബര്‍ 27നാണ് നറുക്കെടുപ്പ്.

25 കോടിയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. 25 കോടിക്ക് പുറമെ കോടികള്‍ തന്നെയാണ് അതിന് താഴെയും സമ്മാനത്തുകകളായി വരുന്നത്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്ക്, ലോട്ടറി ഏജന്റിനും കോടി തന്നെയാണ് കമ്മീഷന്‍ ലഭിക്കുന്നത്. 500 രൂപ വരെയാണ് സമ്മാനത്തുകകള്‍.

എന്നാല്‍ ഈ 25 കോടി രൂപ മുഴുവനായി ഭാഗ്യശാലിക്ക് ലഭിക്കുന്നില്ല. നികുതിയും ഏജന്റ് കമ്മീഷനും ഉള്‍പ്പെടെയുള്ള പണം ഈ സമ്മാനത്തുകയില്‍ നിന്ന് പോകുന്നുണ്ട്. ഭാഗ്യശാലിയുടെ അക്കൗണ്ടിലേക്ക് എത്ര രൂപയെത്തുമെന്ന് പരിശോധിക്കാം.

എത്ര ലഭിക്കും?

ഒന്നാം സമ്മാനം 25 കോടിയുടെ 10 ശതമാനമാണ് ഏജന്റ് കമ്മീഷന്‍. 25 കോടിയില്‍ നിന്നും 2.5 രൂപയാണ് കമ്മീഷന്‍. ഇതിന് ശേഷം ബാക്കിയാകുന്നത് 22.50 കോടി രൂപ. ഇതില്‍ നിന്ന് 30 ശതമാനം നികുതി നല്‍കണം. അങ്ങനെ 6.75 കോടി രൂപ പോകുന്നു.

ബാക്കിയാകുന്നത് 15.75 കോടി രൂപ. ഈ തുക ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. ഇതില്‍ നിന്നും നികുതി പോകുന്നതാണ്. 50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ നികുതിക്ക് പുറമെ സര്‍ചാര്‍ജ് നല്‍കണം. 50 ലക്ഷം മുതല്‍ 1 കോടി രൂപ വരെയാണെങ്കില്‍ 10 ശതമാനം, 1 കോടി മുതല്‍ 2 കോടി വരെ 15 ശതമാനം, 5 കോടി വരെ 25 ശതമാനം, ഇതിന് മുകളില്‍ 37 ശതമാനവും സര്‍ചാര്‍ജ് നല്‍കണം.

Also Read: Onam Bumper 2025: ഓണം ബമ്പര്‍ അടിച്ചാല്‍ ആര്‍ക്കെല്ലാം നികുതി നല്‍കണം?

ആദായ നികുതിയില്‍ അടയ്ക്കുന്ന 6.75 കോടിയുടെ 37 ശതമാനമാണ് സര്‍ചാര്‍ജ്. ഏകദേശം 2,49,75,000 രൂപ വരും ഇത്. ഇതില്‍ നിന്നും ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം നല്‍കണം. ഏകദേശം 36,99,000 രൂപയായിരിക്കും ഇത്. എല്ലാം കഴിഞ്ഞാല്‍ ബാക്കിയാകുന്നത് വെറും 12.89 കോടി രൂപയാണ്.

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌ ഇത്‌. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാന്‍ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)