AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025 Uthradam: തിരുവോണത്തെ വരവേൽക്കാൻ ഉത്രാടം വന്നെത്തി; ഇനി തിരക്കോട് തിരക്ക്…

Onam 2025 Uthradam Day: തിരുവോണനാളിന് ഇനി ഒരു ദിനം ദൂരം മാത്രം. ഓണസദ്യ, ഓണക്കോടി, പൂക്കളം, തുടങ്ങി പൊന്നോണത്തിന്റെ അവസാനവട്ട തയ്യാറെടുപ്പിലാണ് ഓരോ മലയാളികളും.

Onam 2025 Uthradam: തിരുവോണത്തെ വരവേൽക്കാൻ ഉത്രാടം വന്നെത്തി; ഇനി തിരക്കോട് തിരക്ക്…
Onam Image Credit source: PTI
nithya
Nithya Vinu | Updated On: 04 Sep 2025 06:43 AM

ഉത്രാടപൂവിളിയിയിൽ കേരളമുണരുകയായ്… തിരുവോണനാളിന് ഇനി ഒരു ദിനം ദൂരം മാത്രം. ഓണസദ്യ, ഓണക്കോടി, പൂക്കളം, തുടങ്ങി പൊന്നോണത്തിന്റെ അവസാനവട്ട തയ്യാറെടുപ്പിലാണ് ഓരോ മലയാളികളും. എല്ലാ വിപണിയിലും ഓണത്തിന്റെ തിരക്കാണ്. അത്തം മുതൽ പത്ത് നാൾ നീളുന്ന ഓണം ഒരുക്കത്തിൽ, വിപണി ഏറ്റവും സജീവമാകുന്ന ദിവസമാണ് ഉത്രാടം. വൈകിട്ടാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്.

ഉത്രാടപാച്ചിൽ

തിരുവോണത്തിന് മുമ്പുള്ള ഉത്രാട ദിനത്തിൽ ആണ് തിവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പുകൾ നടത്തുന്നത്. ഇത് ഉത്രാടപ്പാച്ചിൽ എന്ന് അറിയപ്പെടുന്നു. ഒന്നാം ഓണം, ചെറിയ ഓണം എന്നീ പേരുകളിലും ഉത്രാട ദിനം അറിയപ്പെടുന്നു. ഓണത്തിന്റെ തലേന്ന്, തിരുവോണ സദ്യ തയ്യാറാക്കാൻ ആവശ്യമായ എല്ലാ പച്ചക്കറികളും മറ്റ് ചേരുവകളും വാങ്ങാൻ കുടുംബാംഗങ്ങൾ വിപണികളിൽ ഇറങ്ങുന്ന ദിവസം കൂടിയാണ് ഇന്ന്. ഈ തിരക്കിനെയാണ് പൊതുവെ ഉത്രാടപ്പാച്ചിൽ എന്ന് വിളിക്കുന്നത്.

പൂക്കളം

ഉത്രാടദിവസത്തെ പൂക്കളത്തിനുമുണ്ട് പ്രത്യേകത. പൂക്കളം ഏറ്റവും വലുതാകുന്ന ദിവസമാണിത്. ഇഷ്ടമുള്ള പൂക്കള്‍ കൊണ്ട് പൂക്കളമൊരുക്കാവുന്നതാണ്. ചിലയിടങ്ങളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങള്‍ മണ്ണുകൊണ്ടോ തടികൊണ്ടോ നിര്‍മിച്ച് ഇലയില്‍ പ്രതിഷ്ഠിക്കും.

ALSO READ: നാടെങ്ങും പൂവിളിയും ആരവങ്ങളും…; ഉത്രാടപാച്ചിലിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാൻ മറക്കരുതേ

ഉത്രാട ദിനത്തിലെ ആചാരങ്ങൾ

ഉത്രാട ദിനം പുലരുമ്പോൾ, മരത്തിൽ നിർമ്മിച്ച ഓണത്തപ്പന്മാർ തട്ടിൻപുറങ്ങളിൽ നിന്നും താഴെ ഇറക്കി കൊണ്ടുവരും. അത് കഴുകി ഒരു പായയിൽ ഇരുത്തും. അടുത്ത ദിവസം, അവരെ അരിമാവ് അണിയിച്ച്, ചന്ദനം പുരട്ടി, തുമ്പപ്പൂ, ചെത്തിപ്പൂ എന്നിവ ചൂടിച്ച്, കിഴക്കേ മുറ്റത്തും, നടുമുറ്റത്തും സ്ഥാപിക്കുന്നു. എന്നാലീ ചടങ്ങ് ഇപ്പോൾ വളരെ അപൂർവമായി മാത്രമേ കാണാറുള്ളൂ. കൂടാതെ, ഉത്രാട ദിനത്തിൽ, നിറ എണ്ണ ഒഴിച്ച് വലിയ വിളക്ക് കത്തിക്കുറുമുണ്ടായിരുന്നു. വിളക്ക് പൂക്കളാൽ അലങ്കരിച്ചിരിക്കും.