AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025 Weather: തിരുവോണത്തിലേക്കുള്ള ബ്രേക്കിടല്‍; അലര്‍ട്ടുണ്ടെങ്കിലും മഴയ്ക്ക് ശമനം

Uthradam Thiruvonam Rain Alert: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെ അപേക്ഷിച്ച് മഴയ്ക്ക് ശക്തികുറയുകയും ചെയ്തു. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന ശമനം ഓണത്തിന് വീണ്ടും ശക്തമായെത്തുന്നതിന് വേണ്ടിയാണെന്നാണ് വിലയിരുത്തല്‍.

Onam 2025 Weather: തിരുവോണത്തിലേക്കുള്ള ബ്രേക്കിടല്‍; അലര്‍ട്ടുണ്ടെങ്കിലും മഴയ്ക്ക് ശമനം
മഴ മുന്നറിയിപ്പ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 30 Aug 2025 | 07:04 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുന്നു. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും പല ജില്ലകളിലും നിലവില്‍ മഴയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെ അപേക്ഷിച്ച് മഴയ്ക്ക് ശക്തികുറയുകയും ചെയ്തു. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന ശമനം ഓണത്തിന് വീണ്ടും ശക്തമായെത്തുന്നതിന് വേണ്ടിയാണെന്നാണ് വിലയിരുത്തല്‍.

ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ഓണത്തിന് മഴയുണ്ടാകുമെന്ന് ചില സ്വകാര്യ കാലാവസ്ഥ പ്രവചന കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം കാലാവസ്ഥ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഓണം ചെറുതായി നനയാന്‍ സാധ്യതയുണ്ടെന്ന വിവരം പങ്കുവെച്ചിരുന്നു.

സെപ്റ്റംബര്‍ നാലിന് പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനവും ഉണ്ടായിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യത. ഇതേതുടര്‍ന്ന് ഉത്രാടം മുതല്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കുമെന്നും വിവരമുണ്ട്.

ഇന്നത്തെ മഴ മുന്നറിയിപ്പ്

യെല്ലോ അലര്‍ട്ട് ഓഗസ്റ്റ് 30 ശനി- കണ്ണൂര്‍, കാസര്‍ഗോഡ്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമുണ്ട്. കനത്ത മഴയെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ കാറ്റോ മഴയോ ഉള്ളപ്പോള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ ആളുകള്‍ തയാറാകുക.

Also Read: Onam 2025 Kerala Weather Update: ഓണം പേമാരി കൊണ്ടുപോകും! ഉത്രാടത്തിന് പുതിയ ന്യൂനമര്‍ദമെത്തും, കേരളം വെള്ളത്തിലായേക്കും

ഓഗസ്റ്റ് 30 മുതല്‍ മഴ കുറയുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ ഇന്നും അലര്‍ട്ട് പ്രഖ്യാപിക്കേണ്ടതായി വന്നു. വരും ദിവസങ്ങളിലും സമാനസ്ഥിതി തുടരുകയാണെങ്കില്‍ ഓണം വിപണിയെ സാരമായി തന്നെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് വ്യാപാരികള്‍.

Follow Us