Onam Bumper 2025: ബമ്പര്‍ കേരളത്തിന്റെ ആണെങ്കിലും കീശവീര്‍ക്കുന്നത് കേന്ദ്രത്തിന്റെ

Onam Bumper 2025 GST Amount: 500 രൂപയാണ് ഓണം ബമ്പര്‍ ടിക്കറ്റിന്റെ വില. 500 രൂപ മുടക്കിയാലും കയ്യിലേക്കെത്തുന്ന സംഖ്യയില്‍ പിശുക്കൊന്നുമില്ല. 25 കോടി രൂപ ഒന്നാം സമ്മാനവുമായി എത്തിയ ബമ്പര്‍ നിരവധി കോടിപതി സൃഷ്ടിക്കുന്നു.

Onam Bumper 2025: ബമ്പര്‍ കേരളത്തിന്റെ ആണെങ്കിലും കീശവീര്‍ക്കുന്നത് കേന്ദ്രത്തിന്റെ

തിരുവോണം ബമ്പര്‍ 2025

Published: 

07 Aug 2025 19:56 PM

ഓണം ബമ്പര്‍ എടുക്കാനുള്ള നെട്ടോട്ടത്തിലാണ് മലയാളികള്‍. ഇതിനോടകം തന്നെ നിരവധിയാളുകള്‍ ടിക്കറ്റുകള്‍ സ്വന്തമാക്കി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം വയനാട് വിറ്റ ടിക്കറ്റ് വഴി ഭാഗ്യം കടന്നത് കര്‍ണാടകയിലേക്കാണ്. എന്നാല്‍ ഇത്തവണ ഭാഗ്യം കേരളത്തില്‍ തന്നെ നില്‍ക്കുമെന്ന ശുഭപ്രതീക്ഷയിലാണ് മലയാളികള്‍.

500 രൂപയാണ് ഓണം ബമ്പര്‍ ടിക്കറ്റിന്റെ വില. 500 രൂപ മുടക്കിയാലും കയ്യിലേക്കെത്തുന്ന സംഖ്യയില്‍ പിശുക്കൊന്നുമില്ല. 25 കോടി രൂപ ഒന്നാം സമ്മാനവുമായി എത്തിയ ബമ്പര്‍ നിരവധി കോടിപതി സൃഷ്ടിക്കുന്നു.

പല നികുതികളും കിഴിച്ചതിന് ശേഷമാണ് ഒന്നാം സമ്മാനം നേടുന്നയാളിന്റെ അക്കൗണ്ടിലേക്ക് പണമെത്തുന്നത്. എന്നാല്‍ അവിടെകൊണ്ടും നികുതി ബാധ്യത തീരുന്നില്ല. അങ്ങനെ അവസാനം 15.75 കോടി രൂപ മാത്രമേ ഭാഗ്യവാന് ലഭിക്കുന്നുള്ളൂ.

15.75 കോടി അക്കൗണ്ടില്‍ എത്തിക്കഴിഞ്ഞാല്‍ 50 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ സര്‍ചാര്‍ജും നല്‍കണം. 50 ലക്ഷം മുതല്‍ 1 കോടി രൂപ വരെ 10 ശതമാനവും 1 കോടി മുതല്‍ 15 ശതമാനവും 5 കോടി വരെ 25 ശതമാനവും അതിന് മുകളില്‍ 37 ശതമാനവുമാണ് സര്‍ചാര്‍ജ്.

എന്നാല്‍ ഓണം ബമ്പര്‍ ഇറക്കുന്നത് കേരള സര്‍ക്കാര്‍ ആണെങ്കിലും അതിന്റെ ലാഭം എന്നാല്‍ അവര്‍ക്ക് ലഭിക്കുന്നില്ല. ഒരു ടിക്കറ്റിന് ജിഎസ്ടിയായി മാത്രം കേന്ദ്രം ഈടാക്കുന്നത് 56 രൂപയാണ്. അങ്ങനെ ആകെ ടിക്കറ്റിന് 40.32 കോടി രൂപ ജിഎസ്ടി ഇനത്തില്‍ മാത്രം കേന്ദ്ര സര്‍ക്കാരിലേക്ക് എത്തുന്നു.

Also Read: Onam Bumper 2025: ഷെയറിട്ടെടുത്തോ ഓണം ബമ്പര്‍? എങ്കില്‍ ഇക്കാര്യം എന്തായാലും അറിഞ്ഞിരിക്കണം

ഇതിന് പുറമെ സമ്മാന തുകകള്‍ക്കുള്ള ആദായ നികുതിയായി ഈടാക്കുന്നത് ചുരുങ്ങിയത് 15 കോടി രൂപയാണ്. അങ്ങനെ എല്ലാ വഴിയില്‍ നിന്നുമായി യാതൊരു ചെലവുകളുമില്ലാതെ തന്നെ കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്നത് ഏകദേശം 55 കോടി രൂപയാണ്.

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും