Onam Bumper 2025: 11 വര്‍ഷം ഓണം ബമ്പര്‍ നേടിയ നമ്പരുകള്‍ ഇവയാണ്; ടിക്കറ്റ് എടുക്കും മുമ്പ് സൂത്രം മനസിലാക്കിക്കോളൂ
Most Winning District Onam Bumper: ഇത്തവണയും ബമ്പര്‍ അതിര്‍ത്തി കടക്കുമോ എന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. എങ്കിലും ഭാഗ്യം പരീക്ഷിക്കാന്‍ ആരും വിമുഖത കാണിക്കുന്നില്ല. 500 രൂപ മുടക്കി ഇത്തവണ 25 കോടി വാരുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് മലയാളികള്‍.
ഈ വര്‍ഷത്തെ 25 കോടിയുടെ ഭാഗ്യശാലിക്കായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. കേരളത്തിലുള്ളവര്‍ മാത്രമല്ല ഓണം ബമ്പര്‍ എടുക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ബമ്പറെടുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കര്‍ണാടക സ്വദേശിക്കാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ചത്.
ഇത്തവണയും ബമ്പര്‍ അതിര്‍ത്തി കടക്കുമോ എന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. എങ്കിലും ഭാഗ്യം പരീക്ഷിക്കാന്‍ ആരും വിമുഖത കാണിക്കുന്നില്ല. 500 രൂപ മുടക്കി ഇത്തവണ 25 കോടി വാരുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് മലയാളികള്‍.
ബമ്പര്‍ ഒന്നാണെങ്കിലും അതുവഴി കോടീശ്വരന്മാരും ലക്ഷപ്രഭുക്കളുമാകുന്നത് 250ന് മുകളില്‍ ആളുകളാണ്. 25 കോടി ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്കും ഏജന്റിനും പുറമെ 21 പേര്‍ കൂടിയാണ് കോടിപതികളാകുന്നത്. 229 പേര്‍ക്ക് ലക്ഷങ്ങളും സമ്മാനം ലഭിക്കുന്നു.




മുന്നില്‍ ഇവര്‍
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓണം ബമ്പര്‍ ലോട്ടറി സ്വന്തമാക്കിയ ജില്ലകളുടെ പട്ടികയില്‍ മുന്നിലുള്ള ആലപ്പുഴ, തിരുവനന്തപുരം, തൃശൂര്‍ എന്നീ ജില്ലകളാണ്. 2014 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മൂന്ന് ജില്ലകളിലും രണ്ട് തവണ വീതമാണ് ഒന്നാം സമ്മാനം എത്തിയത്.
ഈ ജില്ലക്കാര്‍ക്ക് മാത്രമല്ല, മലപ്പുറം, കോഴിക്കോട്, കൊല്ലം, എറണാകുളം, വയനാട് എന്നീ ജില്ലകളും ഒന്നാം സമ്മാനം നേടി. 2022ലാണ് ഓണം ബമ്പര്‍ 25 കോടിയാക്കി ഉയര്‍ത്തിയത്.
Also Read: Onam Bumper 2024: ബമ്പറടിച്ചത് അങ്ങ് കര്‍ണാടകയില്‍; മലയാളിക്ക് ഇക്കൊല്ലവും യോഗമില്ല
ആ നമ്പരുകള്‍
2014 – 6 കോടി – TA 192044 (ആലപ്പുഴ)
2015 – 7 കോടി – TE 513282 (തിരുവനന്തപുരം)
2016 – 8 കോടി – TC 788368 (തൃശൂര്‍)
2017 – 10 കോടി – AJ 442876 (മലപ്പുറം)
2018 – 10 കോടി – TB 128092 (തൃശൂര്‍)
2019 – 12 കോടി – TM 160869 (ആലപ്പുഴ)
2020 – 12 കോടി – TB 173964 (എറണാകുളം)
2021 – 12 കോടി – TE 645465 (കൊല്ലം)
2022 – 25 കോടി – TJ 750605 (തിരുവനന്തപുരം)
2023 – 25 കോടി – TE 230662 (കോഴിക്കോട്)
2024- 25 കോടി – TG 43222 (വയനാട്)