Onam Bumper 2025: 500 രൂപയുണ്ടെങ്കില്‍ കോടീശ്വരനാകാം; 125 കോടിയുടെ സമ്മാനങ്ങളുമായി ഓണം ബമ്പറെത്തി
Onam Bumper 2025 Ticket Details: 22 പേരെ കോടിപതികളാക്കി കൊണ്ടാകും ഓണം ബമ്പറിന്റെ ഫലം പുറത്തെത്തുന്നത്. ആകെ 5.34 ലക്ഷം പേര്‍ക്കായി 125.54 കോടി രൂപയാണ് ഓണം ബമ്പറിന്റെ സമ്മാനത്തുക. 500 രൂപയാണ് ഓണം ബമ്പര്‍ ടിക്കറ്റിന് ഇത്തവണയും സര്‍ക്കാര്‍ ഈടാക്കുന്നത്.
ഭാഗ്യം അന്വേഷിച്ച് ഇനി അധികം നടക്കേണ്ടതില്ല, നിങ്ങള്‍ക്കരികിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ് ഓണം ബമ്പര്‍. 2025 വര്‍ഷത്തെ ഓണം ബമ്പര്‍ ലോട്ടറി പുറത്തിറക്കിയിരിക്കുകയാണ് ലോട്ടറി വകുപ്പ്. കഴിഞ്ഞ വര്‍ഷത്തെ അതേ സമ്മാന ഘടനയില്‍ തന്നെയാണ് ഇത്തവണയും ബമ്പര്‍ എത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ആരും വിഷമിക്കേണ്ട ഇത്തവണത്തെ ഭാഗ്യം നിങ്ങള്‍ക്കായിരിക്കാം.
22 പേരെ കോടിപതികളാക്കി കൊണ്ടാകും ഓണം ബമ്പറിന്റെ ഫലം പുറത്തെത്തുന്നത്. ആകെ 5.34 ലക്ഷം പേര്‍ക്കായി 125.54 കോടി രൂപയാണ് ഓണം ബമ്പറിന്റെ സമ്മാനത്തുക. 500 രൂപയാണ് ഓണം ബമ്പര്‍ ടിക്കറ്റിന് ഇത്തവണയും സര്‍ക്കാര്‍ ഈടാക്കുന്നത്.
500 രൂപ മുടക്കി ഒന്നാം സമ്മാനം നേടുന്നയാളെ കാത്തിരിക്കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനവും കോടികള്‍ തന്നെയാണ്, അക്കാര്യത്തില്‍ പേടി വേണ്ട. ഒരു കോടി രൂപയാണ് രണ്ടാം സമ്മാനം. മറ്റ് സമ്മാനങ്ങളും വിശദമായി തന്നെ പരിശോധിക്കാം.




Also Read: Onam Bumper 2024: ബമ്പറടിക്കാൻ എവിടെ നിന്ന് ലോട്ടറി എടുക്കുന്നതാണ് നല്ലത്?
ഓണം ബമ്പര്‍ സമ്മാന ഘടന
ഒന്നാം സമ്മാനം- 25 കോടി രൂപ
രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
മൂന്നാം സമ്മാനം- 50 ലക്ഷം വീതം 20 പേര്‍ക്ക്
നാലാം സമ്മാനം- 5 ലക്ഷം രൂപ നീതം 10 പേര്‍ക്ക്
അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക്
ആറാം സമ്മാനം- 5,000 രൂപ
ഏഴാം സമ്മാനം- 2,000 രൂപ
എട്ടാം സമ്മാനം- 1,000 രൂപ
ഒന്‍പതാം സമ്മാനം- 500 രൂപ
സമാശ്വാസ സമ്മാനം- 9 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം
മാത്രമല്ല ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിനും കോടികള്‍ തന്നെയാണ് കമ്മീഷനായി ലഭിക്കുക. സെപ്റ്റംബര്‍ 27ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്.
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാന്‍ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)