AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: നിങ്ങളെടുത്തോ തിരുവോണം ബംപർ? പൊടിപൊടിച്ച് ടിക്കറ്റ് വിൽപന, ഇതുവരെ പോയത് 13 ലക്ഷം ടിക്കറ്റുകൾ, നറുക്കെടുപ്പ് സെപ്റ്റംബർ 27 ന്

Kerala Onam Bumper 2025: ആദ്യ ​ഘട്ടത്തിൽ 20 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്കെത്തിച്ചത്. ഇതിൽ ഇന്ന് ഉച്ചവരെ 13 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുപോയതായാണ് വിവരം.

Onam Bumper 2025: നിങ്ങളെടുത്തോ തിരുവോണം ബംപർ? പൊടിപൊടിച്ച് ടിക്കറ്റ് വിൽപന, ഇതുവരെ പോയത് 13 ലക്ഷം ടിക്കറ്റുകൾ, നറുക്കെടുപ്പ് സെപ്റ്റംബർ 27 ന്
ഓണം ബമ്പര്‍ Image Credit source: Jai Jalaram Lotteries Facebook Page
sarika-kp
Sarika KP | Updated On: 04 Aug 2025 18:46 PM

തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന തിരുവോണം ബമ്പർ ലോട്ടറി വിൽപ്പന കുതിക്കുന്നു. ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വിൽപ്പന ദിവസങ്ങൾക്കു മുമ്പാണ് ആരംഭിച്ചത്. ആദ്യ ​ഘട്ടത്തിൽ 20 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്കെത്തിച്ചത്. ഇതിൽ ഇന്ന് ഉച്ചവരെ 13 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുപോയതായാണ് വിവരം.

കഴിഞ്ഞ വർഷത്തെ അതേ സമ്മാന ​ഘടനയിൽ തന്നെയാണ് ഇത്തവണയും ടിക്കറ്റ് എത്തിയിരിക്കുന്നത്. ഇത്തവണത്തെ ഓണം ബമ്പറിലൂടെ 22 കോടിപതികളാണ് ഉണ്ടാകുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേർക്ക് ലഭിക്കും, 50 ലക്ഷം വീതം 20 പേർക്കു മൂന്നാം സമ്മാനവും. നാലാം സമ്മാനം അഞ്ചു ലക്ഷം വീതം 10 പരമ്പരകൾക്ക്. അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്ക്, ഇതിനു പുറമെ തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് 5,000 രൂപയിൽ തുടങ്ങി 500 രൂപയിൽ അവസാനിക്കുന്ന സമ്മാനങ്ങളുമുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില. ടിഎ, ടിബി, ടിസി, ടിഡി, ടിഇ, ടിജി, ടിഎച്ച്, ടിജെ, ടികെ, ടിഎല്‍ എന്നീ സീരിസുകളിലാണ് ടിക്കറ്റുള്ളത്. സെപ്റ്റംബര്‍ 27നാണ് നറുക്കെടുപ്പ്.

Also Read:125 കോടി സമ്മാനം നല്‍കും! എങ്കില്‍ ഓണം ബമ്പറില്‍ സര്‍ക്കാരിനെന്ത് ലാഭം?

കഴിഞ്ഞ വർഷം 71 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയത്. ഇതിൽ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് TG 434222 എന്ന ടിക്കറ്റിനാണ്. വയനാട്ടിൽ ബത്തേരിയിൽ നിന്നും വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് തിരുവോണം ബമ്പർ നേടിയത്.

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാന്‍ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)