Onam Bumper Result 2026 Live: ഓണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്; 30 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം
Thiruvonam Bumper 2026 BR 111 Live Result Today September 26: വമ്പന്‍ സമ്മാനത്തുകയുമായാണ് ഈ വര്‍ഷത്തെ ഓണം ബമ്പറിന്റെ വരവ്. സമ്മാനത്തുകയില്‍ വര്‍ധനവ് ഉണ്ടായതിനാല്‍ തന്നെ ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണവും ഉയര്‍ന്നു. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വില്‍പന നടത്താന്‍ സാധിച്ചത് സംസ്ഥാന ലോട്ടറി വകുപ്പിന് നേട്ടമായി.
LIVE NEWS & UPDATES
-
ഓണം ബമ്പര്‍ സമ്മാനഘടന
ഒന്നാം സമ്മാനം- 30 കോടി രൂപ
രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക് -
വില്‍പനയില്‍ മുന്നില്‍ ഇവര്‍
ഓണം ബമ്പര്‍ ലോട്ടറിയുടെ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത് പാലക്കാടാണ്. തൃശൂര്‍ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ്.
-
ഗംഭീര വില്‍പന
അതിഗംഭീരമായ ടിക്കറ്റ് വില്‍പനയാണ് ഈ വര്‍ഷം ഓണം ബമ്പറില്‍ ഉണ്ടായിരിക്കുന്നത്. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചു. ഇതുവഴി വലിയ ലാഭമാണ് ഇരു സര്‍ക്കാരുകള്‍ക്കും ഉണ്ടാകുന്നത്.
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്. 30 കോടി രൂപ ഒന്നാം സമ്മാനവുമായി എത്തിയ ലോട്ടറിയുടെ ഫലം മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്.
English Summary
Onam Bumper 2026 BR 111 lottery result updates are available here. Check the live draw updates, 30 crore first prize winning number, and other winning numbers from the September 26 draw.
Published On - Sep 26,2026 6:05 AM