Onam Bumper 2026: ഓണം ബമ്പറിലൂടെ സർക്കാരിന് എത്ര കിട്ടി? 30 കോടി സമ്മാനത്തിന് പിന്നിലെ കണക്കുകൾ ഇങ്ങനെ
90 Lakh Onam Bumper Tickets Sold: How Much Does the Government Get? തിരുവോണം ബമ്പറിന്റെ ആകെ സമ്മാനത്തുക 125.54 കോടി രൂപയാണ്. ഇതില്‍ 30 കോടി രൂപ ഒന്നാം സമ്മാനത്തിനാണ്. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി ലഭിക്കും. 25 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ് മൂന്നാം സമ്മാനം. ഇതിന് പുറമെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.
30 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് ഇത്തവണത്തെ തിരുവോണം ബമ്പറിന്റെ ഏറ്റവും വലിയ ആകര്‍ഷണം. എന്നാല്‍ ഭാഗ്യശാലിക്ക് ലഭിക്കുന്ന സമ്മാനത്തുകയ്ക്കപ്പുറം ശ്രദ്ധിക്കേണ്ട മറ്റൊരു കണക്കുണ്ട്. ഓണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന വലിയ വരുമാനം. ഇത്തവണ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീര്‍ന്നതോടെ ടിക്കറ്റ് വില്‍പ്പനയുടെ മൊത്തം മൂല്യം ഏകദേശം 450 കോടി രൂപയായി.
450 കോടി രൂപയുടെ വില്‍പ്പന
ഓണം ബമ്പര്‍ ടിക്കറ്റിന് 500 രൂപയാണ് വില. 90 ലക്ഷം ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റാല്‍ 450 കോടി രൂപയുടെ വില്‍പ്പനയാണ് ഉണ്ടാകുന്നത്. ഇത്തവണ മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നതിനാല്‍ ഈ തുകയുടെ വില്‍പ്പന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 450 കോടി രൂപ മുഴുവനും സര്‍ക്കാരിന്റെ ലാഭമെന്ന് കരുതാന്‍ കഴിയില്ല. സമ്മാനത്തുക, ജിഎസ്ടി, അച്ചടിച്ചെലവ്, ഏജന്റുമാര്‍ക്കുള്ള കമ്മീഷന്‍ തുടങ്ങി വിവിധ ചെലവുകള്‍ ഇതില്‍നിന്ന് പോകും.
ജിഎസ്ടി എത്ര?
500 രൂപ വിലയുള്ള ഒരു ഓണം ബമ്പര്‍ ടിക്കറ്റില്‍ 142.86 രൂപ ജിഎസ്ടിയുണ്ട്. യഥാര്‍ഥ ടിക്കറ്റ് വില 357.14 രൂപയാണ്. 90 ലക്ഷം ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റതിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ജിഎസ്ടി ഇനത്തില്‍ മാത്രം വലിയൊരു തുകയാണ് സമാഹരിക്കപ്പെടുന്നത്. എന്നാല്‍ ഈ തുക മുഴുവനും സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള വരുമാനമായി കണക്കാക്കാന്‍ കഴിയില്ല.
Also Read: Onam Bumper 2026: തിരുവോണം ബമ്പർ അടിച്ചാൽ ആദ്യം ചെയ്യേണ്ടത് എന്ത്?
സമ്മാനത്തുകയായി പോകുന്നത് എത്ര?
തിരുവോണം ബമ്പറിന്റെ ആകെ സമ്മാനത്തുക 125.54 കോടി രൂപയാണ്. ഇതില്‍ 30 കോടി രൂപ ഒന്നാം സമ്മാനത്തിനാണ്. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി ലഭിക്കും. 25 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ് മൂന്നാം സമ്മാനം. ഇതിന് പുറമെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.
ഏജന്റുമാര്‍ക്കും ലഭിക്കും കമ്മീഷന്‍
ലോട്ടറി വില്‍പ്പനയില്‍ ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും കമ്മിഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന് ഏജന്റ് കമ്മീഷനായി 10 ശതമാനം, അതായത് 3 കോടി രൂപ ലഭിക്കും. മറ്റ് സമ്മാനങ്ങള്‍ക്കും കമ്മീഷനുണ്ട്.
English Summary
The Onam Bumper 2026 saw all 90 lakh tickets sold, generating around ₹450 crore in ticket sales. The article explains how the revenue is distributed through prize money, GST, agent commissions and other expenses, and what this means for government revenue.