Onam Bumper 2026: ഓണം ബമ്പര്‍ നറുക്കെടുപ്പ് തീയതി മാറ്റിയോ? ഭാഗ്യാന്വേഷികള്‍ ഇക്കാര്യം മറക്കരുത്
Onam Bumper 2026 Draw Date: Has There Been Any Change? സംസ്ഥാനത്തെ എല്ലാ ലോട്ടറി സമ്മാനത്തുകയില്‍ നിന്നുംം 10 ശതമാനം തുക ഏജന്റ് കമ്മീഷനായി നല്‍കേണ്ടതുണ്ട്. 30 കോടിയുടെ 10 ശതമാനം എന്ന് പറയുമ്പോള്‍ അത് 3 കോടി രൂപയാണ്. 30 കോടിയില്‍ നിന്ന് 3 കോടി രൂപ പോയാല്‍ ബാക്കിയാകുന്നത് 27 കോടി രൂപ. ഈ തുകയില്‍ നിന്ന് നിങ്ങള്‍ സമ്മാനനികുതിയും മറ്റ് ചാര്‍ജുകളും നല്‍കണം.

ഓണം ബമ്പര്‍ ലോട്ടറി
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പര്‍ ലോട്ടറി വില്‍പനയില്‍ വന്‍ കുതിപ്പ്. ഇതിനകം 76,85,650 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. നറുക്കെടുപ്പിന് മുമ്പ് ടിക്കറ്റ് വില്‍പനയില്‍ ചരിത്രനേട്ടം സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. സമ്മാനത്തുകയില്‍ സംഭവിച്ച വര്‍ധനവാണ് കൂടുതലാളുകളെ ബമ്പറിലേക്ക് ആകര്‍ഷിക്കുന്നത്. ചരിത്രത്തിലാദ്യമായി ഇത്ര വലിയ സമ്മാനത്തുകയുമായി ഒരു ലോട്ടറി ടിക്കറ്റ് വിപണിയിലെത്തുന്നത്.
ഓണം ബമ്പര്‍ സമ്മാനഘടന അറിയാം
- ഒന്നാം സമ്മാനം- 30 കോടി രൂപ
- രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
- മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
- നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
- ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
- എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
- ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
- സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്
ഒന്നാം സമ്മാനം മുഴുവന്‍ കിട്ടുമോ?
സംസ്ഥാനത്തെ എല്ലാ ലോട്ടറി സമ്മാനത്തുകയില്‍ നിന്നുംം 10 ശതമാനം തുക ഏജന്റ് കമ്മീഷനായി നല്‍കേണ്ടതുണ്ട്. 30 കോടിയുടെ 10 ശതമാനം എന്ന് പറയുമ്പോള്‍ അത് 3 കോടി രൂപയാണ്. 30 കോടിയില്‍ നിന്ന് 3 കോടി രൂപ പോയാല്‍ ബാക്കിയാകുന്നത് 27 കോടി രൂപ. ഈ തുകയില്‍ നിന്ന് നിങ്ങള്‍ സമ്മാനനികുതിയും മറ്റ് ചാര്‍ജുകളും നല്‍കണം. 30 ശതമാനമാണ് സമ്മാനനികുതിയായി ഈടാക്കുന്നത്. 27 കോടിയുടെ 30 ശതമാനം എന്നത് 81000000 രൂപയാണ്. ഇതിന് ശേഷം ബാക്കിയാകുന്നത് 18.9 കോടി രൂപ.
Also Read: Onam Bumper 2026: ഓണം ബമ്പറടിച്ചാല്‍ 30 കോടി എങ്ങനെ കിട്ടും? ചെയ്യേണ്ടത് എന്തെല്ലാം?
ഇനി ഈ തുകയില്‍ നിന്ന് സര്‍ചാര്‍ജ്, സെസ് എന്നിവയും നിങ്ങള്‍ നല്‍കേണ്ടതുണ്ട്. ആരോഗ്യ-വിദ്യഭ്യാസ സെസ് 4 ശതമാനമാണ്. അതായത് ഏകദേശം 7560000 രൂപയുണ്ടാകുമിത്. 15 ശതമാനമാണ് സര്‍ചാര്‍ജ്. ഏകദേശം 2 കോടി രൂപ ഇങ്ങനെയും പോകും. ഇതിനെല്ലാം ശേഷം ബാക്കിയാകുന്നത് 15,42,24,000 രൂപയാണ്. എന്നാല്‍ ഈ തുകയ്ക്ക് നിങ്ങള്‍ എല്ലാ വര്‍ഷവും നികുതിയും നല്‍കണം.
നറുക്കെടുപ്പ് തീയതി മാറിയോ?
സെപ്റ്റംബര്‍ 26ന് ശനിയാഴ്ചയാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നത്. ഈ തീയതിയില്‍ മാറ്റമില്ല. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ച് നറുക്കെടുപ്പ് നടക്കും.
English Summary
The Onam Bumper 2026 lottery draw date is a key point of interest for ticket holders awaiting the ₹30 crore first prize. The latest update clarifies whether there has been any change to the scheduled draw date.