Onam Bumper 2026: ഓണം ബമ്പറടിച്ചാല്‍ 30 കോടി എങ്ങനെ കിട്ടും? ചെയ്യേണ്ടത് എന്തെല്ലാം?
Onam Bumper Lottery 30 Crore: What Happens After Winning the Jackpot: സെപ്റ്റംബര്‍ 26 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് ലോട്ടറി നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. നറുക്കെടുപ്പ് തീയതി അടുത്തെത്തുംതോറും ടിക്കറ്റെടുക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് സംഭവിക്കുന്നുണ്ട്.
ഓണം ബമ്പറിന്റെ നറുക്കെടുപ്പിനായല്ലേ നിങ്ങളുടെ കാത്തിരിപ്പ്? എങ്കിലിതാ ഇനി അധിക ദിനങ്ങള്‍ കാത്തിരിക്കേണ്ടതില്ല. ദിവസങ്ങള്‍ക്കുള്ളില്‍ ബമ്പര്‍ നറുക്കെടുപ്പ് നടക്കും. 30 കോടിയുടെ ഭാഗ്യശാലി കേരളത്തിനകത്ത് തന്നെയാകുമോ അല്ലെങ്കില്‍ ഇത്തവണവും സമ്മാനം കേരളം വിട്ടുപോകുമോ എന്ന കാര്യത്തിലാണ് എല്ലാവര്‍ക്കും ആകാംക്ഷ. മുന്‍വര്‍ഷങ്ങളില്‍ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു.
സെപ്റ്റംബര്‍ 26 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് ലോട്ടറി നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. നറുക്കെടുപ്പ് തീയതി അടുത്തെത്തുംതോറും ടിക്കറ്റെടുക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് സംഭവിക്കുന്നുണ്ട്.
ഓണം ബമ്പര്‍ സമ്മാനഘടന അറിയാം
- ഒന്നാം സമ്മാനം- 30 കോടി രൂപ
- രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
- മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
- നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
- ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
- എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
- ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
- സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്
ഇത്ര വലിയ സമ്മാനത്തുകകള്‍ ഉള്ളതിനാല്‍ തന്നെ നിങ്ങളെ തേടിയും ഭാഗ്യം എത്തിയേക്കാം. ഭാഗ്യം കടാക്ഷിച്ചാല്‍ എങ്ങനെ സമ്മാനത്തുക കൈപ്പറ്റണം അതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്നറിയാമോ? ഓണം ബമ്പര്‍ സമ്മാനത്തുക കൈപ്പറ്റാനുള്ള നടപടിക്രമങ്ങള്‍ വിശദമായി നോക്കാം.
Also Read: Onam Bumper 2026: ദേ ഓണം ബമ്പര്‍ നറുക്കെടുപ്പിങ്ങെത്തി; ടിക്കറ്റെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
ബമ്പറടിച്ചാല്‍ എന്ത് ചെയ്യണം?
- ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റെടുത്താല്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത്, അതിന് പിന്നില്‍ പേരും മേല്‍വിലാസവും എഴുതുക എന്നതാണ്.
- ഫലം എത്തിയതിന് ശേഷം നിങ്ങളുടെ ടിക്കറ്റ് നമ്പര്‍ ലിസ്റ്റിലുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തുക. ഉണ്ടെങ്കില്‍ സമ്മാനത്തുകയ്ക്കായി അപേക്ഷ സമര്‍പ്പിക്കണം.
- അപേക്ഷയില്‍ പേരും മേല്‍വിലാസവുമെല്ലാം ശരിയായി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
- സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ രണ്ട് വശങ്ങളും ഫോട്ടോ കോപ്പിയെടുത്ത് ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തിയിക്കണം. ഇതോടൊപ്പം നിങ്ങളുടെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും സാക്ഷ്യപ്പെടുത്താന്‍ മറക്കരുത്.
- ശേഷം ലോട്ടറി വെബ്‌സൈറ്റില്‍ നിന്ന് സ്റ്റാമ്പ് രസീത് ഫോം ഡൗണ്‍ലോഡ് ചെയ്ത് അതില്‍ 1 രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കണം. ഫോമിലെ എല്ലാ കോളവും കൃത്യമായി പൂരിപ്പിക്കാന്‍ മറക്കരുത്.
- അപേക്ഷയോടൊപ്പം നിങ്ങളുടെ തിരിച്ചറിയല്‍ രേഖ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ സമര്‍പ്പിക്കാന്‍ മറക്കരുത്.
English Summary
Winning the 30 crore Onam Bumper is only the beginning, as the winner must follow the prescribed process to claim the prize. This article explains the key steps, documents required and important points to know before receiving the prize money.