Kottayam Medical College Accident: ‘മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ 5 ലക്ഷം രൂപ നൽകും’; ചാണ്ടി ഉമ്മൻ

Oommen Chandy Foundation Provides Financial Aid.ഉമ്മൻ ചാണ്ടി ഫൗണ്ടേഷനിൽ നിന്നാണ് ഈ തുക നൽകുക. ബിന്ദുവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു ചാണ്ടി ഉമ്മൻ ഇക്കാര്യം പറഞ്ഞത്. വീട് നിർമാണം പൂർത്തിയാക്കാനുള്ള പണം നൽകുമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം.

Kottayam Medical College Accident: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ 5 ലക്ഷം രൂപ നൽകും; ചാണ്ടി ഉമ്മൻ

Bindhu Death

Published: 

04 Jul 2025 | 02:46 PM

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ​ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. അഞ്ച് ലക്ഷം രൂപയാണ് ചാണി ഉമ്മൻ പ്രഖ്യാപിച്ചത്. ഉമ്മൻ ചാണ്ടി ഫൗണ്ടേഷനിൽ നിന്നാണ് ഈ തുക നൽകുക. ബിന്ദുവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു ചാണ്ടി ഉമ്മൻ ഇക്കാര്യം പറഞ്ഞത്. വീട് നിർമാണം പൂർത്തിയാക്കാനുള്ള പണം നൽകുമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം.

ബിന്ദുവിന്റെ കുടുംബത്തിനു സർക്കാർ കുറഞ്ഞത് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്നും ചാണ്ടി ഉമ്മനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉൾപ്പെടെ ആവശ്യപ്പെട്ടു. അതേസമയം സർക്കാർ ധനസഹായം പ്രഖ്യാപിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ നേരത്തെ പറഞ്ഞിരുന്നു. സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

മന്ത്രിയുടെ ഭാ​ഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് സമ്മതിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇനി ഒരാൾക്കും ഇത് സംഭവിക്കരുത്. ഇന്നലെ മുഖ്യമന്ത്രി ജില്ലയിൽ ഉണ്ടായിരുന്നു. എന്നിട്ടും കുടുംബത്തെ കാണാന്‍ ശ്രമിച്ചില്ല. ഒരു സിപിഎം നേതാവ് പോലും സംഭവസ്ഥലത്ത് പോയില്ല. കുടുംബത്തെ കയ്യൊഴിയാന്‍ സമ്മതിക്കില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Also Read:‘എന്നെക്കൊണ്ട് പറ്റൂല്ലാമ്മാ… ഇട്ടേച്ച് പോകല്ലേ’; പൊട്ടിക്കരഞ്ഞ് നവനീത്, കരഞ്ഞുതളർന്ന് നവമി; ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു

അതേസമയം ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്ന് ഉച്ചയോടെയാണ് വീട്ടുവളപ്പിൽ സംസ്കാരം നടന്നത്. മകൻ നവനീതാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.  ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

Follow Us
ഈ ഭക്ഷണങ്ങള്‍ സൂക്ഷിച്ചാല്‍ വീട്ടില്‍ പാമ്പ് കേറും
ചക്ക പെട്ടെന്ന് പഴുക്കാൻ ഇതാ ചില നാടൻ വിദ്യകൾ
വേനലിൽ ചൂട് വെള്ളമാണോ തണുത്ത വെള്ളമാണോ കുടിക്കേണ്ടത്?
വെളുത്തുള്ളിയും സവാളയും അരിഞ്ഞ മണം മാറുന്നില്ലേ? വഴിയുണ്ട്
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ